അറുപറയിൽ ദമ്പതികളെ കാണാതായ സംഭവം; സിബിഐ അന്വേഷണത്തിന്‍റെ കാര്യം നാളെ  വ്യക്തമാകും

കോ​ട്ട​യം: അ​റു​പ​റ​യി​ൽ ദ​ന്പ​തി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ നാ​ളെ ചി​ത്രം വ്യ​ക്ത​മാ​വും. 2017 ഏ​പ്രി​ൽ ആ​റി​നാ​ണ് അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ കാ​ണാ​താ​യ​ത്. ഹാ​ഷി​മി​ന്‍റെ പി​താ​വാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ടോം ​ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര മു​ഖേ​ന സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ല്കി​യ​ത്.

കോ​ട​തി ഇ​തി​ന​കം ര​ണ്ടു ത​വ​ണ ഈ ​കേ​സ് പ​രി​ഗ​ണി​ച്ചു. നാ​ളെ കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ പോ​ലീ​സി​ന്‍റെ കേ​സ് ഡ​യ​റി ഫ​യ​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് നാ​ളെ കേ​സ് ഡ​യ​റി ഫ​യ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​മോ എ​ന്നാ​ണ് കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ൾ കാ​തോ​ർ​ത്തി​രി​ക്കു​ന്ന​ത്.

ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ചി​ട്ട് ഒ​രു തു​ന്പും കി​ട്ടി​യി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ൽ മു​ൻ​പ് ന​ല്കി​യി​രു​ന്നു. ഇ​തു പ​രി​ശോ​ധി​ച്ച കോ​ട​തി​യാ​ണ് കേ​സ് ഡ​യ​റി ഫ​യ​ൽ ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്. കാ​ണാ​താ​യ രാ​ത്രി​യി​ൽ ഒ​ൻ​പ​ത് മ​ണി​യോ​ടെ ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി കോ​ട്ട​യം ടൗ​ണി​ലേ​ക്ക് പോ​യ​താ​ണ് ദ​ന്പ​തി​ക​ൾ. പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തെ​ക്കു​റി​ച്ചും വി​വ​ര​മി​ല്ല.

ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും എ​ല്ലാ​സ​ന്നാ​ഹ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഒ​രു തു​ന്പും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ടോം ​ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Related posts