എ​റ​ണാ​കു​ളം ഗ​വൺമെന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജിൽ അറ്റൻഡർ  വനിതാ ജീവനക്കാരെ അപമാനിച്ചെന്ന പരാതിയിൽ മൊഴിയെടുത്തു; ഇയാൾക്കെതിരെ മുൻപും ഇത്തരം കേസുകളുണ്ട്

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക്ലാ​സ് ഫോ​ർ വ​നി​താ ജീ​വ​ന​ക്കാ​രെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്തു. അ​റ്റ​ൻ​ഡ​റാ​യ ജീ​വ​ന​ക്കാ​ര​നെ​തി​രെ​യാ​ണ് പ്രി​ൻ​സി​പ്പ​ലി​ന് നാ​ലോ​ളം വ​നി​താ ജീ​വ​ന​ക്കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ന് സാ​ക്ഷി​ക​ളാ​യ​വ​രു​ടെ മൊ​ഴി​യും ഇ​ന്ന് എ​ടു​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം ആ​രോ​പ​ണ​വി​ധേ​യ​നാ​യ ജീ​വ​ന​ക്കാ​ര​ൻ ജി​ല്ലാ ട്ര​ഷ​റി​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മാ​റി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ചെ​ന്ന ജീ​വ​ന​ക്കാ​ര​ൻ വ​നി​താ​ജീ​വ​ന​ക്കാ​രു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ എ​ടു​ത്ത​താ​യാ​ണ് ആ​രോ​പ​ണം.

ഈ ​വ്യ​ക്തി​ക്കെ​തി​രേ ന​ഴ്സു​മാ​ർ മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ സി​റ്റിം​ഗ് അ​ടു​ത്ത ദി​വ​സം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts