നിപ്പാ ചികിത്സക്കെതിരെ വ്യാജ പ്രചരണം: ജേക്കബ് വടക്കുംചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ ക്രിമിനല്‍ കേസ്; പ്രകൃതി ചികില്‍സകരെ കുടഞ്ഞ് സോഷ്യല്‍ മീഡിയ

കോ​ഴി​ക്കോ​ട്: നി​പ്പാ വൈ​റ​സ് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​നെ​തി​രേ അ​പ​കീ​ര്‍​ത്തി പ്ര​ചാ​ര​ണം ന​ട​ത്തി​യ ര​ണ്ട് പേ​ര്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തു. ഫേ​സ്ബു​ക്കി​ല്‍ ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തി​യ​പാ​ര​മ്പ​ര്യ പ്ര​കൃ​തി ചി​കി​ല്‍​സ​ക​രാ​യ കോ​ഴി​ക്കോ​ട്ടെ ജേ​ക്ക​ബ് വ​ട​ക്കും​ചേ​രി, കൊ​ല്ലം മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് തൃ​ത്താ​ല പൊ​ലീ​സ കേ​സ് എ​ടു​ത്ത​ത്.​

പ്രൈ​വ​റ്റ് ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍(​പ​മ്പ) സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​വി​ജി​ത്ത് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ഇ​രു​വ​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ് ബു​ക്ക്, യൂ​ട്യൂ​ബ് വ​ഴി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​നെ​തി​രെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യാ​ജ​പ്ര​ച​ര​ണ​ത്തി​ലൂ​ടെ മു​ന്‍​പും ഇ​രു​വ​രും വി​വാ​ദ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ണ്ട്.

നി​പ്പാ വൈ​റ​സ​എ​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണ​മാ​ണെ​ന്നും മ​രു​ന്ന​മാ​ഫി​യ​യാ​ണ ഇ​തി​നു​പി​ന്നി​ലെ​ന്നും ഫേ​സ​ബു​ക്കി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യൂ​ട്യൂ​ബി​ലു​ടെ ജേ​ക്ക​ബ് വ​ട​ക്കും​ചേ​രി ന​ട​ത്തി​യ​പ്ര​ച​ര​ണം 13,000 പേ​ര്‍ ഷെ​യ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു.

ഇ​യാ​ള്‍​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഇ​തി​ന​കം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​പൂ​ര്‍​വം മ​റ​ച്ചു​വ​ച്ച​ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ്കേ​സ്.​

രോ​ഗി​യെ പ​രി​ച​രി​ച്ച ന​ഴ​സ്അ​ട​ക്കം നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ മാ​ര​ക​രോ​ഗ​ത്തെ​ക്കു​റി​ച്ച്ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്ത​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നേ​ര​ത്തെ വാ​ക്‌​സി​നെ​തി​രേ ജേ​ക്ക​ബ് വ​ട​ക്കും​ചേ​രി ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍ എ​ന്ന പേ​രി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​യാ​ള്‍ മു​ന്‍​പ് മ​റ്റൊ​രു​തൊ​ഴി​ല്‍ എ​ടു​ത്ത് ജീ​വി​ച്ചി​രു​ന്ന​യാ​ളാ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ​യു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണം ശി​ക്ഷാ​ര്‍​ഹ​മാ​ണെ​ന്ന് സം​സ്ഥാ​ന മ​പാ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു.​ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ള്‍ ഷെ​യ​ര്‍​ചെ​യ്യ​രു​തെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts