കേരളം ലജ്ജിക്കണം; നിപ്പ ബാധിതരെ ചികിത്സിക്കുന്ന നഴ്സുമാർക്ക് വിലക്ക്? പരാതിയുമായി നഴ്സുമാർ

കോഴിക്കോട്: എന്തൊരു നാണക്കേടാണിത്… നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാനും പ്രതിരോധിക്കാനും ഒത്തൊരുമയോടെ എല്ലാവരും നീങ്ങുന്പോൾ കുറച്ചാളുകൾ വീപരീതമായാണ് പ്രവർത്തിക്കുന്നത്.

നിപ്പ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്ന പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്ക് പ്രദേശത്തെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. നഴ്സുമാർ തന്നെ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.

തങ്ങൾ ബസിൽ കയറിയാൽ മറ്റ് ആളുകൾക്ക് അടുത്തുവരാൻ ബുദ്ധിമുട്ടാണെന്നും ഓട്ടോയിൽ പോലും കയറ്റാൻ മടിക്കുകയാണെന്നും നഴ്സുമാർ പരാതിപ്പെട്ടു. നഴ്സുമാരുടെ കുടുംബാംഗങ്ങളോട് നാട്ടുകാരുടെ പെരുമാറ്റവും സമാനരീതിയിലാണ്.

വീട്ടുകാരുമായി ഇടപഴകാനോ സംസാരിക്കാനോ എല്ലാവർക്കും ഭയമാണെന്നാണ് നഴ്സുമാരുടെ പരാതി. ഭീതിയൊന്നും ഇല്ലാതെ നിപ്പാ വൈറസ് ബാധയേറ്റ് വരുന്ന രോഗികളെ പരിചരിക്കുന്ന തങ്ങളോട് നാട്ടുകാർ ഇത്തരം സമീപനം സ്വീകരിക്കുന്നത് നഴ്സിംഗ് സമൂഹത്തിനും അമർഷമുണ്ട്.

അകാരണമായ ഭീതിയാണ് നാട്ടുകാരുടെ ഇത്തരം പെരുമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതിന് ബോധവത്കരണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം പടരാതിരിക്കാൻ മുൻ കരുതൽ ആവശ്യമാണെങ്കിലും അനാവശ്യമായി ഭയപ്പെടുന്നവർ ധാരാളമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വരുന്ന തെറ്റായ സന്ദേശങ്ങളും ഇതിന് കാരണമാണ്. മൃതദേഹത്തിൽ നിന്ന് പോലും വൈറസ് ബാധ പടരാമെന്ന സാഹചര്യവും ആളുകളെ വെറുതെ ഭയപ്പെടുത്തുന്നുണ്ട്.

പേരാന്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ പോലും ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സാ​ധാ​ര​ണ ഗ​തി​യി​ല്‍ അ​റു​ന്നൂ​റി​ന​ടു​ത്ത് രോ​ഗി​ക​ളാ​ണ് ഇവിടെ എ​ത്താ​റു​ള്ള​ത്.

എന്നാൽ ബുധനാഴ്ച എ​ത്തി​യ​ത് 54 രോ​ഗി​ക​ള്‍​ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു, മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​തേ അ​വ​സ്ഥ​യാ​ണ്. കി​ട​ത്തി ചി​കി​ത്സ​യ്ക്ക് ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​ത്തിനിടെ ആ​രും എ​ത്തി​യി​ട്ടി​ല്ല. വൈ​റ​സ് ബാ​ധ​യേ​റ്റ​വ​ര്‍ ചി​കി​ത്സ​യി​ലു​ള്ള ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗി​ക​ള്‍ കു​റ​ഞ്ഞിട്ടുണ്ട്.

പേരാന്പ്രയിൽ മാത്രമല്ല, നി​പ്പാ വൈ​റ​സ് ബാ​ധ​യു​ടെ ഭീ​തി​യി​ല്‍ കോഴിക്കോട് ജി​ല്ല​യി​ലെ ഒട്ടുമിക്ക ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍​കു​റ​വുണ്ടായിട്ടുണ്ട്. അ​സു​ഖം പ​ക​രു​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യാ​പി​ക്കു​ന്ന തെ​റ്റാ​യ സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഭൂ​രി​ഭാ​ഗം പേ​രും ഒ​പി​യി​ല്‍ ചി​കി​ത്സ​ തേടുന്നത് നിർത്തി. ​പ​ല​രും സ​മീ​പ​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളെ​യും മ​റ്റു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ജ​യി​ല്‍​റോ​ഡ് പ​രി​സ​ര​ത്തെ പ്ര​മു​ഖ ലാ​ബി​ല്‍ തി​ര​ക്ക് നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞു. ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കും ഫ​ലം ല​ഭി​ക്കാ​നു​മാ​യി എ​ത്തു​ന്ന​വ​ര്‍ മു​ഖ​ത്ത് മാ​സ്‌​ക് ധ​രി​ച്ചാ​ണ് എ​ത്തു​ന്ന​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ന​ന്നേ കു​റ​ഞ്ഞി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജിലെ ഒ​പി​യി​ല്‍ ചികിത്സ തേടിയെത്തുന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം നേ​ര്‍​പ​കു​തി​യാ​യി.​ നി​പ്പാ വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സാ​ധാ​ര​ണ ര​ണ്ടാ​യി​ര​ത്തി​ന​ടു​ത്ത് രോ​ഗി​ക​ള്‍ ദി​നം പ്ര​തി എത്താറുണ്ടായിരുന്നു. എ​ന്നാ​ല്‍ ബുധനാഴ്ച 1,084 പേ​ര്‍ മാ​ത്ര​മാ​ണ് ചികിത്സ തേടിയത്.

ചൊവ്വാഴ്ച 1,609 രോ​ഗി​കൾ എത്തിയ സ്ഥാനത്താണ് അടുത്ത ദിവസം വീണ്ടും എണ്ണം കുറഞ്ഞത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും സ​മാ​ന സാഹചര്യമാണ്. ശ​രാ​ശ​രി നാ​നൂ​റി​ന​ടു​ത്ത് കേ​സു​ക​ളുണ്ടാവുന്ന ഇ​വി​ടെ, ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി പ​ര​മാ​വ​ധി 80 പേ​രാ​ണ് എ​ത്തി​യ​ത്. അ​തേ​സ​മ​യം ചെ​റി​യ ക്ലി​നി​ക്കു​ക​ളി​ല്‍ തി​ര​ക്ക് ഏ​റി​യി​ട്ടു​ണ്ട്.

ആശുപത്രിയിൽ എത്തിയാൽ രോഗം പടരുമെന്ന ചിന്താഗതി വച്ചുപുലർത്തുന്ന നാട്ടുകാർ ധാരളമുള്ളതാണ് ഇതിന് കാരണം. അസുഖമായി ആശുപത്രിയിലേക്ക് പോകാൻ ഓട്ടോറിക്ഷയോ ടാക്സി വാഹനങ്ങളോ വിളിച്ചാൽ വരാത്ത നിരവധി സംഭവങ്ങളുണ്ടെന്നും പരാതികളുണ്ട്. ഇതെല്ലാമാണ് ബോധവത്കരണം ശക്തമാക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്.

Related posts