പ​തി​വ് തെറ്റാതെ മഴയും ബംഗാളികളുമെത്തി ; നെന്മാ​റ പാടങ്ങളിൽ ന​ടീ​ൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബംഗാളികൾ

നെന്മാ​റ: മ​ഴ സ​ഹാ​യി​ച്ച​തോ​ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​യ​തി​നാ​ൽ ന​ടീ​ൽ സ​ജീ​വ​മാ​യി. നെന്മാ​റ ,അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നു​കീ​ഴി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ ന​ടീ​ൽ​ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച ന​ല്ല മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി നി​ർ​ത്തി ഉ​ഴു​തു മ​റി​ച്ചാ​ണ് ക​ർ​ഷ​ക​ർ ന​ടീ​ൽ തു​ട​ങ്ങി​യ​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം മൂ​ലം ഇ​ത്ത​വ​ണ​യും ന​ടീ​ൽ ന​ട​ത്തു​ന്ന​തി​ന് ബം​ഗാ​ളി​ക​ളെ​യാ​ണ് ക​ർ​ഷ​ക​ർ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത്. അ​യി​ലൂ​ർ ക​യ്പ​ഞ്ചേ​രി, ക​ണ്ണി​യ​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വം ന​ടീ​ൽ പ​ണി​ക​ൾ​ക്കെ​ത്തി​യ​ത് ബം​ഗാ​ളി​ലെ പ​ശ്ചി​മ ക​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്.

ഞാ​റ്റ​ടി പ​റി​ച്ച് ന​ടീ​ൽ ന​ട​ത്തു​ന്ന​തി​ന് ഏ​ക്ക​റി​ന് 4000 രൂ​പ​യാ​ണ് കൂ​ലി​യാ​യി വാ​ങ്ങു​ന്ന​തെ​ന്ന് ഇ​ടി​യം​പ്പൊ​റ്റ മു​ര​ളീ​ധ​ര​ൻ എ​ന്ന ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു.ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ പൊ​ടി വി​ത​യാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ വെ​ള്ള​മൊ​ഴു​ക്കു​ള്ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യി​രു​ന്നു.

കു​റ​ച്ച് ദി​വ​സ​ത്തെ മൂ​പ്പു കു​റ​വു​ണ്ടെ​ങ്കി​ലും ഇ​ട​വ​പ്പാ​തി​യാ​കു​ന്പോ​ഴേ​ക്കും ന​ടീ​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. മ​ഴ ശ​ക്ത​മാ​കു​ന്പോ​ഴേ​ക്കും ന​ടീ​ൽ പൂ​ർ​ത്തി​യാ​യാ​ൽ ഒ​ന്നാം വ​ള​പ്ര​യോ​ഗം ന​ട​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. മേ​ട​ത്തി​ൽ ത​ന്നെ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി എ​ട​വ​ത്തി​ൽ ന​ടീ​ൽ ന​ട​ത്തി​യാ​ൽ കാ​ല​വ​ർ​ഷം ച​തി​ച്ചി​ല്ലെ​ങ്കി​ൽ ഓ​ണ​ത്തി​ന് പു​ത്ത​രി​യു​ണ്ണാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

Related posts