മഴയെത്തുംമുമ്പേ ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കും പനിക്കുന്നു; അന്യസംസ്ഥാന തൊഴിലാളിക്ക് മ​ലേ​റി​യ  കണ്ടെത്തി

ഇ​രി​ങ്ങാ​ല​ക്കു​ട:മഴയെത്തുംമുന്പേ ഇരിങ്ങാല ക്കുടയിലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ക​ർ​ച്ച​പ​നി എത്തി. പനി ബാധിച്ച ഒ​രാ​ൾ​ക്ക് മ​ലേ​റി​യ സ്ഥി​രീക​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചികിത്സയ്ക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ യുവാവിന്‍റെ രക്തം പരിശോധിച്ചതിന്‍റെ ഫലം പുറത്തുവന്നപ്പോഴാണ് മ​ലേ​റി​യ ബാ​ധി​ച്ച​തിന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

യു​പി സ്വ​ദേ​ശി​യാ​യ രാ​ജു (20) വി​നാ​ണ് മ​ലേ​റി​യ പി​ടി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള​യ​നാ​ട് ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​ണു രാ​ജു. രാ​ജു​വി​നു പു​റ​മെ 15 ഓ​ളം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഈ ​ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

ഈ ​ക​ന്പ​നി​ക്കു നൂ​റു മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും വെ​ള്ളാ​ങ്ക​ല്ലൂ​രും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ഹോ​ട്ട​ലി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ പാ​ച​ക യൂ​ണി​റ്റ്, ഒൗ​ഷ​ധ നി​ർ​മാ​ണ ക​ന്പ​നി, വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലാ​യി 70 ഓ​ളം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണു പ​ണി​യെ​ടു​ക്കു​ന്ന​ത്.

മ​ലേ​റി​യ സ്ഥി​രീകരിച്ചതോടെ പ്ര​തി​രോ​ധ മ​രു​ന്നു ന​ൽ​കി​യെ​ങ്കി​ലും ഫാ​ക്ട​റി​ക്കു സ​മീ​പം ത​ന്നെ​യു​ള്ള മു​റി​യി​ൽ ത​ന്നെ​യാ​ണ് രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​ത്. ഇ​തു മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് രോ​ഗം പ​ട​രു​മോ എ​ന്ന ആ​ശ​ങ്ക​യുമുണ്ട്. ഫാ​ക്ട​റി​ക്കു സ​മീ​പ​മു​ള്ള നാ​ട്ടു​കാ​രി​ൽ ഈ ​രോ​ഗം പ​ട​രു​മോ എ​ന്നും ഭീ​തി​യു​ണ്ട്.

വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ ഫാ​ക്ട​റി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇ​ന്ന് ഈ ​ഫാ​ക്ട​റി​യി​ലെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. 21 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​സ​ര​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ര​ക്ത​സാ​ന്പി​ള​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും.

ഇ​ന്നു​മു​ത​ൽ രോ​ഗ​ബാ​ധി​ത​നാ​യ തൊ​ഴി​ലാ​ളി​ക്ക് ആ​ശാ വ​ർ​ക്ക​റു​ടെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും. ഇ​യാ​ളൊ​ടൊ​പ്പം പ​ണി​യെ​ടു​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണു മ​ലേ​റി​യ പി​ടി​പ്പെ​ടു​വാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ങ്കി​ലും ഈ ​യു​വാ​വി​ന് എ​ങ്ങ​നെ​യാ​ണ് രോഗം ബാ​ധി​ച്ച​തെ​ന്ന് ഇ​തു​വ​രെ​യും വ്യ​ക്ത​മല്ല.

Related posts