കൊല്ലം : നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗ ബാധിതയായി മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിയ്ക്ക് വീരചരമം പ്രാപിക്കുന്ന പൗരന് നല്കുന്ന എല്ലാ പരിഗണനയും നല്കാന് സര്‍ക്കാര്‍ തയാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുജയന്‍ ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിതറയില്‍ നടന്ന നേഴ്സ് ലിനയുടെ ഛായാചിത്രത്തിനുമുന്നില്‍ ദീപം തെളിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അവര്‍.
മരണത്തെ മുന്നില്‍കണ്ടിട്ടും പതറാതെ തന്റെ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട ധീരവനിതയായ ലിനയുടെ മരണം മൂലം അനാഥമാക്കപ്പെട്ട രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രതിപക്ഷനേതാവിന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് തങ്കമണി, ചിതറ നിയോജകമണ്ഡലം പ്രസിഡന്റ് ജുമൈലത്ത്, മണ്ഡലം പ്രസിഡന്റ് സരോജിനി, മെമ്പര്‍ മഞ്ജു, മാജിത, ബീന എന്നിവര്‍ പ്രസംഗിച്ചു.