കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 27 കോടി രൂപയെന്നു ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് പത്രക്കുറിപ്പിൽ അറിയിച്ചു. 2017-18 സാന്പത്തികവർഷം പലിശയിനത്തിൽ 597 കോടി രൂപ നേടി. മറ്റു വരുമാനമാർഗങ്ങളിലൂടെ 102 കോടി രൂപയും നേടാനായി.
315 കോടി രൂപ പലിശയിനത്തിലും 304 കോടി രൂപ ഓപ്പറേറ്റിംഗ് ചെലവുകൾക്കുമായി ബാങ്ക് വിനിയോഗിച്ചു. 2017 മാർച്ച് 10നാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആരംഭിച്ചത്. ബാങ്കിന് ആറ് ലക്ഷം പുതിയ ഉപയോക്താക്കളെയും 2500 കോടി രൂപയുടെ നിക്ഷേപവും 6600 കോടി രൂപയുടെ മൊത്തം ബിസിനസും ഇതുവരെ നേടാനായി.