ന്യൂഡൽഹി: രാജ്യത്തെ ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് നികുതി ഇടാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. റിപ്പോർട്ടുകളനുസരിച്ച് ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ചുമത്താനാണ് സർക്കാരിന്റെ തീരുമാനം.
ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് നികുതി പിരിക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റമിന്റെ പരിഗണനയിലാണ്. ക്രിപ്റ്റോകറൻസി ഇടപാടുകൾ നികുതിയുടെ പരിധിക്കുള്ളിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.