ആലുവ: ഇഎസ്ഐ ഡിസ്പെൻസറിയിൽ ചികിത്സയ്ക്ക് എത്തുന്ന തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും മതിയായ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. നാല് ഡോക്ടർമാർ ഉണ്ടെങ്കിലും രണ്ടു പേരുടെ സേവനമേ ലഭിക്കുന്നുള്ളൂവെന്നും ആവശ്യത്തിന് മരുന്ന് ലഭ്യമല്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം മുഴുവൻ രോഗികളെയും ചികിത്സിക്കാതിരുന്നതിന് ഡോക്ടർമാരെ തടഞ്ഞുവച്ച സംഭവവുമുണ്ടായി. അനിയന്ത്രിതമായ രോഗികളുടെ ഒഴുക്ക് ഡോക്ടർമാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുകയാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കുകയോ അവധിയെടുക്കുന്നതിൽ നിയന്ത്രണം വരുത്തുകയോ ചെയ്യണമെന്നാണ് രോഗികൾ ആവശ്യപ്പെടുന്നത്.