തിരുവനന്തപുരം: ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി. വിജിലൻസ് ഡയറക്ടർ എൻ.സി. അസ്താനയാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ പുറത്തിറക്കിയ ഉത്തരവുകൾ റദ്ദാക്കിയത്.
വിജിലൻസിലെ മൂന്നംഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജേക്കബ് തോമസ് പുറത്തിറക്കിയ ഉത്തരവുകൾ വിജിലൻസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് മൂന്നംഗ സമിതി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
2016, 2017 കാലയളവിൽ പുറത്തിറക്കിയ 31 ഉത്തരവുകളാണ് കൂട്ടത്തോടെ വിജിലൻസ് ഡയറക്ടർ അസ്താന റദ്ദാക്കിയത്. സംസ്ഥാനത്ത്് ഇതാദ്യമാണ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവുകൾ കൂട്ടത്തോടെ റദ്ദാക്കുന്നത്.