പയ്യന്നൂർ: ജീവനക്കാരിയായ യുവതിയെ ട്രെയിനിംഗിന്റെ പേരിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയെന്നുമുള്ള പരാതിയിൽ കോടതി നിർദേശ പ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തു. 34 കാരിയുടെ പരാതിയിലാണു കാങ്കോലിലെ വി.നന്ദകുമാറിനെതിരേ കേസെടുത്തത്.
പരാതിക്കാരിയെ ബാങ്ക് കോച്ചിംഗ് ഫ്രാഞ്ചൈസി ട്രെയിനിംഗിനായി കൊണ്ടുപോയി 2016 മേയ് എട്ടിനു നാഗ്പൂരിലെ ഹോട്ടലിലും തുടർന്നു ഹൈദരാബാദ്, ബാംഗളൂരു എന്നിവിടങ്ങളിലും പയ്യന്നൂരിലെ ഓഫീസിൽവച്ചും പ്രതി പീഡിപ്പിച്ചുവെന്നാണു പരാതി.
കൂടാതെ പരാതിക്കാരിയുടെ നഗ്നഫോട്ടോ കാണിച്ചു യുവതിയേയും അമ്മയേയും ഭീഷണിപ്പെടുത്തി 42, 46,325 രൂപയും 25 പവൻ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി കിട്ടിയ പണവും പ്രതി കൈക്കലാക്കിയെന്നുമാണു പരാതി. ഈ പരാതിയിലാണു പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം പോലീസ് കേസെടുത്തത്.