തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ പ്രവർത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവർണർ പദവിയെന്നു വി. മുരളീധരൻ എംപി. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ യുവത്വത്തിന് പ്രാധാന്യമുണ്ടാകും. താൻ ഇനി അധ്യക്ഷ പദവിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഡിജെഎസിന് അർഹമായ പരിഗണന ഉടൻ നൽകും. ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ അതിന്റെ ഭാഗമാണെന്നും ചെങ്ങന്നൂരിൽ എൻഡിഎ ഒറ്റക്കെട്ടാണെന്നും മുരളീധരൻ പറഞ്ഞു.