അവതാരകയായി വന്ന് സിനിമയില്‍ നായികയായ താരമാണ് രമ്യ നമ്പീശന്. എന്നാല്‍ ഒരുഘട്ടം പിന്നിട്ടശേഷം രമ്യയ്ക്ക് മലയാളത്തില്‍ നല്ലൊരു വേഷം പോയിട്ട് ഗസ്റ്റ് റോളില്‍ പോലും അവസരം ലഭിക്കുന്നില്ല. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത കൂട്ടുകാരിയാണ് രമ്യ. അതുകൊണ്ട് മനപൂര്‍വം ഇവരെ ഒഴിവാക്കുന്നതാണോ ? രമ്യ തന്നെ പ്രതികരിക്കുന്നു.
2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല, അതിനുശേഷം മലയാളസിനിമയില്‍നിന്ന് നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല.
ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസിലാകുന്നില്ല-രമ്യ പറയുന്നു.