കോട്ടയം: ആസാമിൽ നിന്നും മാതാപിതാക്കളോടു പിണങ്ങി വീടുവിട്ടിറങ്ങി പോന്ന രണ്ടു കുട്ടികളെ കോട്ടയം റെയിൽവേ പോലീസ് കണ്ടെത്തി ചൈൽഡ് ലൈൻ പ്രവർത്തകർക്കു കൈമാറി. പതിനഞ്ചും പതിനേഴും വയസുള്ള കുട്ടികളാണു ഏതാനും ദിവസങ്ങൾക്കു മുന്പു ആസാമിൽ നിന്നും വീടുവിട്ടിറങ്ങിയത്.
ഇന്നലെ രാത്രിയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ കണ്ട ഇവരെ റെയിൽവേ പോലീസ് ചോദ്യം ചെയ്തതോടെയാണു കുട്ടികൾ വിടുവിട്ടിറങ്ങിയതാണെന്നു ബോധ്യപ്പെട്ടത്. തുടർന്നു ദ്വിഭാഷിയുടെ സഹായത്തോടെയാണു കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയത്.
ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്ത കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുന്പാകെ ഹാജരാക്കിയശേഷം സുരക്ഷിതമായി പാർപ്പിക്കും. തുടർന്നു മാതാപിതക്കൾക്കു കൈമാറുമെന്നു ചൈൽഡ് ലൈൻ അധികൃതർ പറഞ്ഞു.