കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ പ്രധാന തെളിവായ ആക്രമണ ദൃശ്യം കാണാൻ പൾസർ സുനിക്ക് കോടതി അനുവാദം നൽകി. കോടതിയുടെ സാന്നിധ്യത്തിൽ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതിയെ ദൃശ്യങ്ങൾ കാണിക്കണമെന്ന് ഉത്തരവിട്ടത്.
കേസിലെ പ്രതികളും അഭിഭാഷകരുമായ പ്രദീഷ് ചാക്കാ, രാജു ജോസഫ് എന്നിവരുടെ വിടുതൽ ഹർജിയിലും വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജിയെ നിയോഗിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർക്കു പുറമെ സ്വകാര്യ അഭിഭാഷകനെ ഹാജരാവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ നടി സമർപ്പിച്ച ഹർജിയിലും വാദം പൂർത്തിയായി. ഈ ഹർജികളിൽ ജൂൺ 18ന് വിധി പറയും.