തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. കാർത്തിക് സുബ്ബരാജ് ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സിമ്രാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ നായികയായിട്ടായിരിക്കുമോ സിമ്രാൻ അഭിനയിക്കുകയെന്നതിൽ തീരുമാനമായിട്ടില്ല.
സിനിമയിൽ രജനികാന്തിന് വൻ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടി രൂപയായിരിക്കും രജനികാന്തിന് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
അതേസമയം രജനികാന്തിന്റെ, കാല റിലീസിനായി തയ്യാറെടുക്കുകയാണ്. കബാലിക്കു ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ഹുമ ഖുറേഷി ആണ് ചിത്രത്തിലെ നായിക. നാന പടേകർ ആണ് വില്ലനായി എത്തുക. സമുദ്രക്കനി, പങ്കജ് ത്രിപതി തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.