ന്യൂയോർക്ക്: ഹോളിവുഡ് സിനിമാനിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ സ്ത്രീപീഡനക്കേസിൽ ന്യൂയോർക്ക് പോലീസിനു കീഴടങ്ങി. ലൂസിയ ഇവാൻസ് എന്ന നടിയുടെ പരാതിയിലാണു നടപടി. ഇന്നലെ രാവിലെയാണ് വെയ്ൻസ്റ്റെയിൻ പോലീസ് സ്റ്റേഷനിലെത്തിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൻഹാട്ടൻ കോടതിയിൽ ഹാജരാക്കി. 10ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ കോടതി അദ്ദേഹത്തെ വിട്ടയച്ചു. ജിപിഎസ് മോണിറ്റർ ധരിക്കണമെന്നും വ്യവസ്ഥയുണ്ട്. അദ്ദേഹത്തിന്റെ യാത്രകൾ പോലീസിനു ട്രാക്ക് ചെയ്യാനാണിത്. കേസ് ഇനി ജൂലൈ 20നു പരിഗണിക്കുമെന്നു കോടതി അറിയിച്ചു.
ഹോളിവുഡിലെ ഏറ്റവും ശക്തനായ വ്യക്തിത്വങ്ങളിലൊന്നായിരുന്നു വെയ്ൻസ്റ്റെയിൻ. അദ്ദേഹം 2004ൽ പീഡിപ്പിച്ചുവെന്നാണ് ലൂസിയ ഇവാൻസ് ആരോപിച്ചത്. തുടർന്ന് എഴുപതോളം സ്ത്രീകൾ പരസ്യമായി വെയ്ൻസ്റ്റെയിനെതിരേ ആരോപണം ഉന്നയിച്ചു. ‘മീ റ്റൂ’ എന്ന പീഡനവിരുദ്ധ കാന്പയിന്റെ തുടക്കം ഇവിടെനിന്നായിരുന്നു.ആരോപണങ്ങളെത്തുടർന്ന് വെയ്ൻസ്റ്റെയിന്റെ നിർമാണക്കന്പനി പാപ്പരായി.