കേരളം മഴയിൽ കുതിരുമ്പോൾ മധ്യപ്രദേശിലെ സാഹപുര ചുട്ടുപൊള്ളുന്നു. മധ്യപ്രദേശിലെ ദിൻദോരി ജില്ലയിലെ സാഹപുരയാണ് തുള്ളിവെള്ളമില്ലാതെ വലയുന്നത്. എല്ലാ കുടിവെള്ള സ്രോതസുകളും വറ്റിയതോടെ നാട്ടുകാർ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്.
പലരും ഒരു കിലോമീറ്റർ അകലെനിന്നുമാണ് വെള്ളം എത്തിക്കുന്നത്. പഞ്ചായത്തു കിണറുകളിൽ ഇറങ്ങി സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ വെള്ളം ചെറുപാത്രങ്ങളിൽ കോരി പുറത്തെത്തിക്കുകയാണ്. ബക്കറ്റ് മുങ്ങാൻ വെള്ളം ഇല്ലാത്തതിനാലാണ് ചെറു പാത്രങ്ങളുമായി കിണറിൽ ഇറങ്ങുന്നത്.