മീററ്റ്: കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ ഉത്തർപ്രദേശിലെ മീററ്റിൽ മലയാളി നഴ്സുമാരുടെ അവധി റദ്ദാക്കി. ചില സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അവധിയാണ് റദ്ദാക്കിയിരിക്കുന്നത്.
കേരളത്തിൽ വൈറസ് പടരുന്ന സാഹചര്യത്തിൽ നഴ്സുമാർ നാട്ടിലേക്കു പോകുന്നത് തടയുന്നതിനുവേണ്ടിയാണ് അവധി റദ്ദാക്കിയിരിക്കുന്നത്.
നഴ്സുമാർ വൈറസ് ബാധയുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകിരക്കണമെന്ന് മുൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ജെ.വി. ചിക്കാര പറഞ്ഞു.
അതേസമയം, നിപ്പാ വൈറസ് കേരളത്തിൽ പടരുന്ന പശ്ചാത്തലത്തിൽ ബിഹാർ സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പനി, തലവേദന തുടങ്ങിയ രോഗലക്ഷണമുള്ളവർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിപ്പാ വൈറസ് ബാധിച്ച് കേരളത്തിൽ 13 പേരാണ് ഇതുവരെ മരിച്ചത്. 175 പേർ നിരീക്ഷണത്തിലാണ്.