ഷാനു മുങ്ങിയത് പാസ്പോർട്ടുമായി; ഭാര്യവീട് പോലീസ് നിരീക്ഷണത്തിൽ; ഇന്നുതന്നെ പിടിക്കാൻ പോലീസ്; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തെ ന​വ​വ​ര​ൻ കെ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ പ്ര​തി ഷാ​നു ചാ​ക്കോ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഭാ​ര്യ വീ​ട് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. പേ​രൂ​ർ​ക്ക​ട വ​ഴ​യി​ല രാ​ധാ​കൃ​ഷ്ണ ലൈ​നി​ലാ​ണ് ഷാ​നു ചാ​ക്കോ​യു​ടെ ഭാ​ര്യ വീ​ട്.

അ​ഞ്ച് ദി​വ​സം മു​ൻ​പാ​ണ് ഷാ​നു വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്. വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി​യ ശേ​ഷം പേ​രൂ​ർ​ക്ക​ട​യി​ലെ ഭാ​ര്യ വീ​ട്ടി​ലാ​ണ് എ​ത്തി​യ​ത്. കൃ​ത്യ​ത്തി​ന് ശേ​ഷം ഷാ​നു ചാ​ക്കോ ഭാ​ര്യ വീ​ട്ടി​ലെ​ത്തി​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

പാ​സ്സ്പോ​ർ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​മാ​യാ​ണ് ഷാ​നു ചാ​ക്കോ ക​ട​ന്ന് ക​ള​ഞ്ഞ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ഇ​യാ​ൾ രാ​ജ്യം വി​ട്ട് പോ​കാ​തി​രി​ക്കാ​ൻ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന സം​ശ​യ​ത്താ​ൽ പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ൽ

തെ​ന്മ​ല: കോ​ട്ട​യം സ്വ​ദേ​ശി കെ​വി​ന്‍ പി ​ജോ​സ​ഫി​ന്‍റെ കൊ​ല​പാ​ത​കവുമായി ബന്ധപ്പെട്ട് കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഇ​ന്ന് പി​ടി​യി​ലാ​യേ​ക്കും.​ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ​നു ചാ​ക്കോ ഉ​ള്‍​പ്പെ​ടെ ഇ​ള​മ്പ​ല്‍,പു​ന​ലൂ​ര്‍,ഇ​ട​മ​ണ്‍,തെ​ന്മ​ല സ്വ​ദേ​ശി​ക​ളാ​യ പ​ന്ത്ര​ണ്ട് പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.​

ഇ​തി​ല്‍ ഇ​ട​മ​ണ്‍ സ്വ​ദേ​ശി ഇ​ഷാ​ന്‍ ആ​ദ്യം ത​ന്നെ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.​ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തെ​ന്മ​ല നി​ഷാ​ന മ​ന്‍​സി​ലി​ല്‍ നി​യാ​സ്(23),റി​യാ​സ് മ​ന്‍​സി​ലി​ല്‍ റി​യാ​സ്(26) എ​ന്നി​വ​രെ ത​മി​ഴ്നാ​ട് പാ​വൂ​ര്‍​സ​ത്ര​ത്തി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി.​ഇ​നി​യും ഒ​ന്‍​പ​ത് പ്ര​തി​ക​ള്‍ കൂ​ടി​യാ​ണ് പി​ടി​യി​ലാ​കാ​നു​ള്ള​ത്.​

ഇ​വ​ര്‍ ത​മി​ഴ്നാ​ട്ടി​ല്‍ ത​ന്നെ​യു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ത​മി​ഴ്നാ​ട്ടി​ല്‍ പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ക്കി.​മൂ​ന്നു​ടീ​മാ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ടെ പ്ര​തി​ക​ള്‍ ഇ​ന്ന് കീ​ഴ​ട​ങ്ങി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.​

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ചാ​ലി​യ​ക്ക​ര തോ​ട്ടി​ല്‍ വി​ജ​ന​പ്ര​ദേ​ശ​മാ​യ പ​ത്തു​പ​റ ഭാ​ഗ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നാ​ണ് കേ​സി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​യാ​ൾ മ​റ്റു പ്ര​തി​ക​ളെ കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നും ക​രു​തു​ന്നു. പ്ര​തി​ക​ളെ​ല്ലാം ത​ന്നെ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ്. ഷാ​നു​ചാ​ക്കോ​യെ പി​ടി​കൂ​ടു​ന്ന​തോ​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts