കോന്നി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂർ വാര്യാപുരം സ്വദേശി തെങ്ങുംമണ്ണിൽ വീട്ടിൽ സേതു. എസ്. രാഘവനെ (ഉണ്ണി 19) കോന്നി പോലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാൾ പെണ്‍കുട്ടിയ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പെണ്‍കുട്ടി നല്കിയ പരാതിയെ തുടർന്ന് പ്രവർത്തകർ കോന്നി പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് തന്ത്രപൂർവ്വം ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.