കോട്ടയം: കെവിന്റെ മരണത്തോടെ ഒരു വീടിന്റെ ഏക പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്. കെവിനിലുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നല്ലരീതിയിൽ നടത്താമെന്ന പ്രതീക്ഷയോടെ ഇരുന്ന വീട്ടുകാരുടെ സ്വപ്നം തകർന്നു.
സ്വന്തം വീട് എന്ന സ്വപ്നം ഇതുവരെ യാഥാർഥ്യമാക്കാൻ കെവിന്റെ വീട്ടുകാർക്ക് കഴിഞ്ഞിട്ടില്ല. വർഷങ്ങളായി ഇവർ വാടക വീട്ടിലാണ് താമസം.
കെവിന്റെ ഏക സഹോദരിയെ നല്ല രീതിയിൽ വിവാഹം കഴിപ്പിക്കുക തുടങ്ങിയ കൊച്ചു ആഗ്രഹങ്ങളായിരുന്നു കെവിന്റെ പിതാവ് രാജന് ഉണ്ടായിരുന്നത്. കെവിനിലുടെ ഇതെല്ലാം നേടിയെടുക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അച്ഛൻ.
19 വർഷങ്ങളായി വാടക വീട്ടിലായിരുന്നു കെവിനും കുടുംബവും തമാസിച്ചിരുന്നത്. പിതാവ് രാജന്റെ വർക്ക്ഷോപ്പിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. കെവിന്റെ മരണത്തോടെ എല്ലാ സ്വപ്നങ്ങളും തകർന്നു.