ബോളിവുഡ് നടൻ അർജുൻ രാംപാലും ഭാര്യ മെഹർ ജെസിയയും വേർപിരിയുന്നു. സംയുക്ത പ്രസ്താവനയിലൂടെയാണ് വേർപിരിയുന്നുവെന്ന് ഇരുവരും അറിയിച്ചത്. ഇരുപതു വർഷം നീണ്ട ദാന്പത്യത്തിനൊടുവിലാണ് വേർപിരിയുന്നത്.
ഇനി തങ്ങൾക്ക് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളാണെന്ന് കരുതുന്നുവെന്നും അവർ പറഞ്ഞു. പുതിയ യാത്രയിലെങ്കിലും മക്കൾക്കു വേണ്ടി ഒരുമിച്ച് നിൽക്കുമെന്നും ഇരുവരും വ്യക്തമാക്കി. 45 കാരനായ അർജുൻ രാംപാലിനും 47കാരിയായ മോഡൽ ജെസിയയ്ക്കും രണ്ട് പെണ്മക്കളാണ് ഉള്ളത്.
16 കാരിയായ മഹികയും 13കാരിയായ മിറയും. 1998ലാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങൾക്ക് മുന്പ് ഇരുവരും വിവാഹമോചിതരാകുന്നുവെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അർജുൻ അന്ന് വാർത്തകൾ നിഷേധിക്കുകയായിരുന്നു.