നാ​ള​ത്തെ ത​ല​മു​റ​യു​ടെ സം​ര​ക്ഷ​ക​രാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടുപോ​കു​ന്ന ഡ്രൈ​വ​ർ​മാ​രെന്ന് ആ​ർടി​ഒ

കൊ​ല്ലം: നാ​ള​ത്തെ ത​ല​മു​റ​യു​ടെ സം​ര​ക്ഷ​ക​രാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ട് പോ​കു​ന്ന ഓ​രോ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രെ​ന്ന് ട്രാ​ക്ക് പ്ര​സി​ഡ​ന്‍റും കൊ​ല്ലം ആ​ർ ടി ​ഓ യു​മാ​യ ആ​ർ തു​ള​സീ​ധ​ര​ൻ​പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റേ​യും ട്രാ​ക്കി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ ബ​സു​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കും ക്ളീ​ന​ർ​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും വേ​ണ്ടി കൊ​ല്ലം വൈ​എം​സി​എ യി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​റ്റ്‌ ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്നു നി​ങ്ങ​ളെ വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​തും ഇ​ത് ത​ന്നെ​യാ​ണ്. മാ​താ​പി​താ​ക്ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് നി​ങ്ങ​ളെ അ​വ​രു​ടെ കു​ഞ്ഞു​ങ്ങ​ളെ ഏ​ൽ​പ്പി​ക്കു​ന്ന​ത് . അ​തി​ന​നു​സ​രി​ച്ചു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം നി​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്രാ​ക്ക് ട്ര​ഷ​റ​ർ റി​ട്ട.​ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ട്രാ​ക്ക് സെ​ക്ര​ട്ട​റി എം ​വി ഐ ​പ്ര​വീ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്‌ എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, പി ​ആ​ർ ഓ ​റോ​ണാ റി​ബെ​യ്‌​റോ, എ​എം​വി​ഐ മാ​രാ​യ ബൈ​ജു, ഡി​നൂ​പ്, സ​ന്തോ​ഷ്, ഷ​ബീ​ർ അ​ലി, ദീ​പു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

307 ഡ്രൈ​വ​ർ​മാ​ർ പ​ങ്കെ​ടു​ത്ത ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ എം ​വി ഐ ​ആ​ർ. ശ​ര​ത് ച​ന്ദ്ര​ൻ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും കൊ​ട്ടി​യം ഹോ​ളി ക്രോ​സ് ആ​ശു​പ​ത്രി എ​മ​ർ​ജ​ൻ​സി സ്റ്റാ​ഫ് മു​കേ​ഷ് പ്ര​ഥ​മ ശു​ശ്രു​ഷ പ​രി​ശീ​ല​ന ക്ലാ​സും ന​യി​ച്ചു. ട്രെ​യി​നി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​പേ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. 347ഓ​ളം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു ഫി​റ്റ്ന​സ് ഉ​റ​പ്പു വ​രു​ത്തി സ്റ്റി​ക്ക​ർ പ​തി​ച്ചു. 32 വാ​ഹ​ന​ങ്ങ​ൾ ത​ക​രാ​റു പ​രി​ശോ​ധി​ച്ചു ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

Related posts