“നി​വ​രാ​തെ’ റോ​ഡ്, ഒ​ഴി​യാ​തെ അ​പ​ക​ട​ങ്ങ​ൾ; അപകട വളവ് ശരിയാക്കാതെ അ​ധി​കൃ​ത​ർ പ​ണി നി​ർ​ത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു

പു​ല്ലൂ​ർ: മ​ന്ത്രി​പു​ര​ത്തി​നും പു​ല്ലൂ​രി​നും ഇ​ട​യി​ലു​ള്ള അ​പ​ക​ട​വ​ള​വു​ക​ൾ നേ​രെ​യാ​ക്കാ​നു​ള്ള പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള ഉ​രി​യ​ച്ചി​റ​വ​ള​വ് ഇ​പ്പോ​ഴും അ​തേ​പ​ടി നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു.

പോ​ട്ട-​മൂ​ന്നു​പീ​ടി​ക സം​സ്ഥാ​ന​പാ​ത​യി​ലെ അ​പ​ക​ട​വ​ള​വൊ​ഴി​വാ​ക്കി​കൊ​ണ്ടു​ള്ള റോ​ഡി​നാ​യി 2012 ലാ​ണ് പി​ഡ​ബ്ല്യു​ഡി സ്ഥ​ലം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. പു​ല്ലൂ​ർ എ​ൽ​പി സ്കൂ​ൾ മു​ത​ൽ മ​ന്ത്രി​പു​രം വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റാ​ണ് ഏ​റ്റ​വും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. തു​ട​ർ​ന്ന് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും കൈ​യേ​റ്റ​ങ്ങ​ളൊ​ഴി​വാ​ക്കി വ​ള​വു​ക​ൾ തീ​ർ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

2016 ഫെ​ബ്രു​വ​രി​യി​ൽ ഇ​തി​നു ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും 2017 മേ​യ് മാ​സം സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു. പ​ദ്ധ​തി​ക്ക് ബ​ജ​റ്റി​ൽ സ​ർ​ക്കാ​ർ 1.95 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​വാ​ദ​മാ​യ വി​ല്ല​യു​ടെ മ​തി​ല​ട​ക്ക​മു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​തു​മൂ​ലം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കി. പി​ന്നീ​ട് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഇ​ട​പെ​ട്ട് വി​വാ​ദ മ​തി​ലി​ന്‍റെ ഭാ​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള​വ പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് റോ​ഡ് വീ​തി​കൂ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പു​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ ഒ​രു​വ​ശ​ത്തെ പു​റ​ന്പോ​ക്ക് അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചി​രു​ന്നു. 26 മീ​റ്റ​ർ വീ​തി​വ​രെ ഇ​വി​ടെ ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ര​ക്ഷ​ണ​ഭി​ത്തി​യും കാ​ന​യും ന​ട​പ്പാ​ത​യും നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. മ​ന്ത്രി​പു​ര​ത്തും പു​ല്ലൂ​രും പ​ണി പൂ​ർ​ത്തി​യാ​യി ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്തി.

എ​ന്നാ​ൽ ഉ​രി​യ​ച്ചി​റ​യി​ലെ ഏ​റ്റ​വും അ​പ​ക​ട​മേ​റി​യ വ​ള​വ് ഒ​ഴി​വാ​ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ടു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ട് അ​പ​ക​ട​വ​ള​വ് തീ​ർ​ക്കാ​നെ​ന്ന​പേ​രി​ൽ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്പോ​ഴും പ്ര​ധാ​ന​പ്പെ​ട്ട വ​ള​വു​തീ​ർ​ക്കാ​തെ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ ഏ​റെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

നി​ര​വ​ധി​പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഈ ​അ​പ​ക​ട വ​ള​വ് നി​വ​ർ​ത്താ​ൻ ഉ​രി​യ​ച്ചി​റ​യു​ടെ പ​രി​സ​ര​ത്തു​ള്ള പു​റ​ന്പോ​ക്കും കൈ​യേ​റ്റ​ങ്ങ​ളും അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തു​ക​യും ഉ​രി​യ​ച്ചി​റ​യ്ക്കു മു​ക​ളി​ലൂ​ടെ കോ​ണ്‍​ക്രീ​റ്റ് പാ​ലം നി​ർ​മി​ച്ച് വ​ള​വൊ​ഴി​വാ​ക്കു​ക​യും വേ​ണം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട​ത്. അ​ല്ലാ​തെ പാ​തി​വ​ഴി​യി​ൽ പ​ണി നി​ർ​ത്തു​ന്ന​ത് ഒ​ട്ടും ശു​ഭ​ക​ര​മ​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും അ​ഭി​പ്രാ​യം.

 

Related posts