കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഒരു രൂപയിലധികം കുറഞ്ഞു. എണ്ണക്കന്പനികൾ വില കുറച്ചതിനു പുറമേ വിൽപന നികുതിയിൽ സംസ്ഥാന സർക്കാർ ഒരു രൂപയുടെ കുറവു വരുത്തിയതുമാണു വില കുറയാൻ കാരണം. എണ്ണക്കന്പനികൾ പെട്രോൾവിലയിൽ 10 പൈസയും ഡീസൽവിലയിൽ എട്ട് പൈസയുമാണ് കുറച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ശരാശരി വില 81.44 രൂപയാണ്. ഡീസൽ വില ലിറ്ററിനു ശരാശരി 74.05 രൂപയും. പെട്രോളിനു ലിറ്ററിനു ശരാശരി 1.10 രൂപയും ഡീസലിന് 1.08 രൂപയുമാണ് തിരുവനനന്തപുരത്ത് കുറഞ്ഞത്.
കൊച്ചിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 80.20 രൂപയായി.
ഡീസലിന് 72.89 രൂപയുമാണ് വില. പെട്രോൾ-ഡീസൽ വിലപനയിലൂടെ ഏപ്രിൽ ഒന്നു മുതൽ ലഭിക്കുന്ന അധിക നികുതി വരുമാനം ഒഴിവാക്കിയാണു സംസ്ഥാന സർക്കാർ ഇന്ധന വിലയിൽ ഒരു രൂപയുടെ ഇളവ് നൽകിയത്.