പോലീസുകാരുടെ അവിഹിത ബന്ധത്തിന്റെ കിടപ്പറ രംഗം വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെയും ഇതേ സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറുടെ യും കിടപ്പറരംഗത്തിന്റെ ഫോട്ടോയാണ് വാട്സ്ആപ്പിൽ പ്രചരിക്കാൻ തുടങ്ങിയത്.
സംഭവം പുറത്തായതോടെ ഇരുവരെയും മറ്റു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സിവിൽ പോലീസ് ഓഫീസറെ മലയോര മേഖലയിലെ ഒരു സ്റ്റേഷനിലേക്കും വനിതാ പോലീസുകാരിയെ കണ്ണൂർ ജില്ല യിലെ തന്നെ ഒരു സ്റ്റേഷനിലേക്കുമാണ് സ്ഥലം മാറ്റിയത്.
ബെഡ്റൂമിലെ കിടക്കയിൽ ഇരുവരും കിടക്കുന്ന ഫോട്ടോയാണ് വാട്സ് ആപ്പിൽ പ്രചരിക്കുന്നത്. പോലീസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രംഗങ്ങൾ ആദ്യം പോസ്റ്റ് ചെയ്തതെന്നാണ് വിവരം. വനിതാ പോലീസുകാരി തന്നെയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതെന്നാണ് പറയപ്പെടുന്നത്.
അടുത്തക്കാലത്തായി പോലീസിൽ ജോലി ലഭിച്ച വനിതാ പോലീസിന്റെ ഭർത്താവ് വിദേശത്താണ്. കിടപ്പറ രംഗങ്ങൾ വാട്സ് ആപ്പിൽ പ്രചരിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ടു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയതായും അറിയുന്നു. അന്വേഷണ വിധേയമായാണ് ഇരുവരെയും രണ്ടു സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.