പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്കുട്ടി ലൈംഗിക ചൂഷണത്തിനിരയായ കാര്യം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാത്തതിനാൽ കുട്ടികളെ ലൈംഗിക അതിക്രമത്തിൽനിന്നും സംരക്ഷിക്കുന്ന നിയമം (പോക്സോ) 21 വകുപ്പുപ്രകാരം കുഴൽമന്ദം പോലീസ് സ്വമേധയാ കേസെടുത്തു.
കുട്ടികൾ നേരിട്ട ലൈംഗീക ചൂഷണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും പോലീസിൽ അറിയിക്കാത്തതു പോക്സോ 21 വകുപ്പുപ്രകാരം ആറുമാസം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. പാലക്കാട് സ്വദേശിനിയായ കുട്ടി ലൈംഗീക ചൂഷണത്തിനിരയായ കാര്യം പാലക്കാട് ചൈൽഡ് ലൈൻ ആണ് പോലീസിൽ അറിയിച്ചിരുന്നത്.
തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്. കുട്ടികൾ ഏതെങ്കിലും തരത്തിൽ ലൈംഗീക ചൂഷണം നേരിട്ടത് അറിഞ്ഞാൽ ആളുകൾ ഈവിവരം ചൈൽഡ്ലൈൻ 1098, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പോലീസ് തുടങ്ങിയ സംവിധാനങ്ങളിൽ അറിയിക്കണം.