നി​പ്പാ​വൈ​റ​സ്;   ആ​ളൊ​ഴി​ഞ്ഞ് മു​ക്കം; പുറത്തിറങ്ങാൻ മടിച്ച് ജനം;  വ്യാ​പാ​രം കു​ത്ത​നെ ഇ​ടി​ഞ്ഞു

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യു​ടെ സി​രാ​കേ​ന്ദ്ര​മെ​ന്ന അ​റി​യ​പ്പെ​ടു​ന്ന മു​ക്കം ഇ​ന്ന​ലെ പൊ​തു​വേ വി​ജ​ന​മാ​യി​രു​ന്നു. ചെ​റി​യ പെ​രു​ന്നാ​ളി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കേ തി​ര​ക്കി​ല​മ​രേ​ണ്ട ന​ഗ​ര​ത്തി​ല്‍ ആ​ളു​ക​ള്‍ എ​ത്താ​ന്‍ മ​ടി​ക്കു​ക​യാ​ണ്.
ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വും ഇ​തി​ന​കം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ല്‍ എ​ത്തി​യ പ​ല​രും സു​ര​ക്ഷ മാ​സ്‌​ക് ധ​രി​ക്കു​വാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. വ്യാ​പാ​രി​ക​ള്‍ , ബ​സ് ജീ​വ​ന​ക്കാ​ര്‍ , ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ , യാ​ത്ര​ക്കാ​ര്‍ തു​ട​ങ്ങി മി​ക്ക​വ​രും മാ​സ്‌​ക്ക് ധ​രി​ച്ചാ​ണ് ഇ​ന്ന​ലെ നി​ര​ത്തു​ക​ളി​ല്‍ ഇ​റ​ങ്ങി​യ​ത്.

ജി​ല്ല​യി​ല്‍ നി​പ്പാ​വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മ​ന്ദ​ഗ​തി​യി​ലാ​യ വ്യാ​പാ​ര രം​ഗം ഇ​പ്പോ​ള്‍ മു​ക്ക​ത്ത് കു​ത്ത​നെ ഇ​ടി​ഞ്ഞു. വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ജ​നം കൂ​ട്ട​മാ​യെ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ തി​ര​ക്കി​ല്ല.

നി​പ്പാ​വൈ​റ​സ് പ​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​ത് മൂ​ലം കോ​ഴി​യി​റ​ച്ചി, പ​ച്ച​ക്ക​റി​ക​ള്‍ , പ​ഴ​ങ്ങ​ള്‍, ഈ​ത്ത​പ്പ​ഴ​ങ്ങ​ള്‍ എ​ന്നീ വി​പ​ണി​ക​ളി​ല്‍ വ​ന്‍ പ്ര​തി​സ​ന്ധി​യാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts