കരൾ രോഗിയായ ഡ്രൈവറെ  അദർ ഡ്യൂട്ടിയിൽ നിന്നും മാറ്റി;  വീണ്ടും രോഗം മൂർച്ഛിച്ച്  മുരളി മരിച്ചതിൽ  നാട്ടുകാരും ജീവനക്കാരു മരിച്ചു

പേ​രാ​മ്പ്ര: തൊ​ട്ടി​ല്‍​പ്പാ​ലം കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണം പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റാ​യ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് സ്വ​ദേ​ശി നോ​മ്പ്ര​യി​ല്‍ എ​ന്‍ .കെ. ​മു​ര​ളി (45)യു​ടെ മ​ര​ണ​മാ​ണ് നാ​ട്ടു​കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. വൃ​ക്ക​രോ​ഗി​യാ​യ മു​ര​ളി​യെ അ​ദ​ര്‍ ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് മാ​റ്റി​യ​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

വൃ​ക്ക​രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യാ​തെ വ​ന്ന​പ്പോ​ള്‍ ഇ​ദ്ദേ​ഹ​ത്തെ അ​ദ​ര്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ടു​ത്തി സ്റ്റോ​റി​ലും പ​ന്പി​ലു​മാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പു​തി​യ എം​ഡി​യു​ടെ അ​ദ​ര്‍ ഡ്യൂ​ട്ടി നി​രോ​ധി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് വ​രു​ന്ന​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും ഡ്രൈ​വ​ര്‍ ഡ്യൂ​ട്ടി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​രോ​ഗ്യം മോ​ശ​മാ​കാ​നി​ട​യാ​യി.

തു​ട​ര്‍​ന്നാ​ണ് മ​ര​ണം. 2007ലാ​ണു മു​ര​ളി തൊ​ട്ടി​ല്‍​പ്പാ​ലം ഡി​പ്പോ​യി​ല്‍ ജോ​ലി​ക്ക് ക​യ​റി​യ​ത്. 2011 ല്‍ ​ര​ണ്ടു വൃ​ക്ക​യും ത​ക​രാ​റി​ലാ​യി. അ​നാ​രോ​ഗ്യം വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യ​തോ​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി. ഈ​യ​വ​സ​ര​ത്തി​ല്‍ സ​ഹോ​ദ​ര പു​ത്ര​ന്‍ വൃ​ക്ക ദാ​നം ചെ​യ​ത​ത് മു​ര​ളി​ക്കു പു​തു ജീ​വ​ന്‍ ന​ല്‍​കി​യെ​ങ്കി​ലും പ്ര​മേ​ഹം ബാ​ധി​ച്ച​ത് വീ​ണ്ടും ആ​രോ​ഗ്യ പ്ര​ശ്‌​ന​മു​ണ്ടാ​വു​കാ​യാ​യി​രു​ന്നു. 2012 മു​ത​ല്‍ ഡ്രൈ​വ​ര്‍ പ​ണി​മാ​റ്റി മു​ര​ളി​ക്ക് അ​ദ​ര്‍ ഡ്യൂ​ട്ടി ന​ല്‍​കി.

എം​ഡി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം വീ​ണ്ടും ഡ്രൈ​വ​ര്‍ ജോ​ലി​യി​ലേ​ക്ക് ക​യ​റാ​ന്‍ ആ​രോ​ഗ്യ​സ്ഥി​തി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഡ​യാ​ലി​സി​സി​ലൂ​ടെ​യാ​ണു ഇ​ദ്ദേ​ഹം ജീ​വ​ന്‍ നി​ല നി​ര്‍​ത്തി​യി​രു​ന്ന​ത്. ര​ണ്ട് മാ​സ​മാ​യി ജോ​ലി​ക്ക് പോ​കാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നി​ടെ​യാ​ണ് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​താ​വാ​യ മു​ര​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു മ​രി​ച്ച​ത്.
അ​ന്ത്യോ​പ​ചാ​ര​ത്തി​നാ​യി മു​തു​കാ​ട്ടി​ലെ​ത്തി​യ തൊ​ട്ടി​ല്‍​പ്പാ​ലം എ​ടി​ഒ​യെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

Related posts