കൊട്ടാരക്കര: ലഹരിവിമുക്ത സമൂഹം ഉണ്ടായില്ലെങ്കിൽ സമാധാനം അപകടത്തിലാവുമെന്ന് എക്സൈസ് ഡെപ്യുട്ടി കമ്മീഷണർ സലിം അഭിപ്രായപ്പെട്ടു. കൊട്ടാരക്കര ആശ്രയുടെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ജനബോധൻ 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം കലയപുരത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യവും മയക്കുമരുന്നും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുമ്പോൾ അതിനെതിരെ പട പൊരുത്തൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കേണ്ട കാലം അതിക്രമിച്ചു. ഇതിനാൽ വിപത്തുകൾ നമ്മുടെ സമൂഹത്തിൽ പത്തി വിടർത്തിക്കൊണ്ടിരിക്കുന്നു.
ലഹരി പദാർഥങ്ങൾക്കെതിരെയുള്ള അവബോധം ഓരോ വീടുകളിൽ നിന്നും തുടങ്ങണമെന്നും അതിലൂടെ മാത്രമേ നാളെയുടെ തലമുറകളെ ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ കാത്തു രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറഞ്ഞു.
ആശ്രയ പ്രസിഡന്റ് കെ. ശാന്ത ശിവന്റെ അധ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, വാർഡ് മെമ്പർ സൂസമ്മ ബേബി, കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ബാബു, പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഓ. എ. സുനിൽ, കലയപുരം ജോസ്, സി. ജി. സാംകുട്ടി, ഫാ. ജോൺ പുത്തൻവീട്ടിൽ, കെ. രാമചന്ദ്രൻ പിള്ളൈ, ഡി. രമണികുട്ടി ടീച്ചർ, എബ്രഹാം മാത്യു, എ.ജി ശാന്തകുമാർഎന്നിവർ പ്രസംഗിച്ചു.
തുടർന്ന് മജീഷ്യൻ നാഥിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ മാജിക് ഷോ അവതരിപ്പിച്ചു.