നൊ​മ്പ​ര​ങ്ങ​ള്‍ ക​ടി​ച്ച​മ​ര്‍​ത്തി ഒ​രു യാ​ത്ര​യ​യ​പ്പ്; ​മ​ണ​ല്‍ മാ​ഫി​യ​യു​ടെ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റു ജീ​വ​ച്ഛ​വ​മാ​യ എ​സ്‌​ഐ രാ​ജ​ന്‍റെ വിരമിക്കൽ ചടങ്ങ്  എല്ലാവർക്കും നൊമ്പരമായി

പ​രി​യാ​രം: മ​ന​സി​ല്‍ അ​ട​ക്കി​പ്പി​ടി​ച്ച നൊ​മ്പ​ര​ങ്ങ​ള്‍ ക​ടി​ച്ച​മ​ര്‍​ത്തി ഒ​രു യാ​ത്ര​യ​യ​പ്പ്. 34 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന പ​രി​യാ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ കെ.​എം.​രാ​ജ​നാ​ണു സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഹൃ​ദ​യ​വേ​ദ​ന ക​ടി​ച്ച​മ​ര്‍​ത്തി യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. 2015 മേ​യ് 16 ന് ​മ​ണ​ല്‍ മാ​ഫി​യ​യു​ടെ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റു ജീ​വ​ച്ഛ​വ​മാ​യ പ​രി​യാ​രം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ രാ​ജ​ന്‍ കി​ട​പ്പി​ലാ​യി​ട്ടു മൂ​ന്നു​വ​ര്‍​ഷ​വും 15 ദി​വ​സ​വു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​തി​നു ശേ​ഷം ഇ​ന്ന​ലെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങു​ക​ള്‍​ക്കു വേ​ണ്ടി​യാ​ണു വീ​ണ്ടും അ​ദ്ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​ത്. വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടു​മൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ന്‍ റി​ട്ട​യ​ര്‍ ചെ​യ്ത സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലും സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.

പ​ഴ​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രോ​ട് അ​വ്യ​ക്ത​മാ​യ​വാ​ക്കു​ക​ളി​ല്‍ കു​ശ​ലം പ​റ​ഞ്ഞ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം സ്റ്റേ​ഷ​ന​ക​ത്തേ​ക്കു ക​യ​റി​യ​ത്. എ​ല്ലാ​വ​രു​ടേ​യും കൈ​പി​ടി​ച്ചു സ്‌​നേ​ഹാ​ഭി​വാ​ദ്യ​ങ്ങ​ള്‍ നേ​ര്‍​ന്നാ​ണു യാ​ത്ര​യ​യ​പ്പ് വേ​ദി​യാ​യ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ​ത്തി​യ​ത്.

ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ണ്‍ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ത​ന്നെ ഡ്യൂ​ട്ടി​ക്കി​ട​യി​ലെ ആ​ക്ര​മ​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ല്‍ ക​ഴി​യു​ന്ന പോ​ലീ​സു​കാ​രു​ടെ ഏ​റ്റ​വു​മ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി​ക്കാ​യി സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​യാ​രം എ​സ്‌​ഐ വി.​ആ​ര്‍.​വി​നീ​ഷ്, പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി പി.​ര​മേ​ശ​ന്‍, പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ജേ​ഷ്, കെ.​പ്രി​യേ​ഷ്, എ​സ്.​കെ.​പ്ര​ജീ​ഷ്, രാ​ഘ​വ​ന്‍ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​എം.​രാ​ജ​ന്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പോ​ലീ​സു​കാ​രു​ടെ ഉ​പ​ഹാ​രം ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ കെ.​എം.​രാ​ജ​നു കൈ​മാ​റി.

Related posts