ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ജെസ്നയുടേത് അല്ലെന്ന് സഹോദരൻ ജെയിസ്. മൃതദേഹത്തിന്റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലിൽ കെട്ടിയ കന്പി ജെസ്നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു. സംശയം ദൂരീകരിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പോലീസും അറിയിച്ചു.
ജെസ്ന തിരോധാനക്കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ എത്തിയിരുന്നു. തിരുവല്ല പ്രിൻസിപ്പൽ എസ്ഐ വിനോദ് കുമാറും സംഘവുമാണ് വെള്ളിയാഴ്ച രാത്രി ചെങ്കൽപ്പേട്ടിലെത്തിയത്. ചെങ്കൽപ്പേട്ടിൽ മലയാളി പെണ്കുട്ടിയുടേതെന്നു കരുതുന്ന മൃതദേഹം കണ്ടെന്നു തമിഴ്നാട് പോലീസാണ് വിവരം നൽകിയത്.