കോട്ടയത്ത് ഉടമസ്ഥനില്ലാത്ത കാർ പോലീസ് അന്വേഷണം ആരംഭിച്ചു;  ഒരുമാസം മുമ്പ് ഒരു സ്ത്രീ കാറെടുക്കാൻ വന്നിരുന്നതായി സെക്യൂരിറ്റി ജീവനക്കാരൻ

കോ​ട്ട​യം: ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ ബേ​ക്ക​ർ മൈ​താ​ന​ത്തെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് മൂ​ന്ന​ര​മാ​സ​മാ​യി പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത കാ​ർ ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18നാ​ണ് വെ​ള്ള നി​റ​മു​ള്ള മാ​രു​തി റി​റ്റ്സ് കാ​ർ പാ​ർ​ക്കിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​ട​മ​സ്ഥ​ർ എ​ത്താ​താ​യ​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു സ്ത്രീ ​കാ​ർ കൊ​ണ്ടു​പോ​കാ​ൻ വ​ന്നെ​ങ്കി​ലും പോ​ലീ​സി​ൽ അ​റി​യി​ച്ച​തിനാൽ പോ​ലീ​സ് ഇ​ട​പെ​ട്ടി​ട്ടേ കൊ​ണ്ടു​പോ​കാ​നാ​വൂ എ​ന്ന് സെ​ക്യൂ​രി​റ്റി ജീവനക്കാ രൻ അ​റി​യി​ച്ചു. ഉ​ട​നെ അ​വ​ർ പോ​യി. പി​ന്നീ​ട് ഇ​തു​വ​രെ കാർ അന്വേഷിച്ച് ആ​രും വ​ന്നി​ട്ടി​ല്ല.

പാ​ന്പാ​ടി സ്വ​ദേ​ശി മു​സ്ത​ഫ ഐ​തി​രി​സ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താണ് കാറെന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സൈ​റ്റി​ൽ​നി​ന്ന് അ​റി​യാ​നാവും. ഇ​തി​ലു​ള്ള ഫോ​ണ്‍ ന​ന്പ​റിൽ വി​ളി​ച്ചാ​ൽ കാർ അ​വ​രു​ടേ​ത​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ല​യ​ണ്‍​സ് റാ​പ്പി​ൾ ചെ​യ​ർ​മാ​ൻ എം.​പി. രേ​മ​ശ് കു​മാ​ർ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ട്രാ​ഫി​ക് ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഈ ​കാ​റി​നു കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​ൽ​നി​ന്നും ലോ​ണ്‍ ഉ​ണ്ടെ​ന്നും പ​റ​യു​ന്നു.

Related posts