തിരുവനന്തപുരം: ആലുവ-കളമശേരി സെക്ഷനിൽ ഇന്നു മുതൽ 16 വരെ സന്പൂർണ പാതനവീകരണജോലി പൂർത്തിയാക്കുന്നതിനു താഴെ പറയുന്ന ട്രെയിനുകൾക്ക് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി.പുഃനക്രമീകരിച്ചത്: ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് 5, 12 ഒഴികെയുള്ള ദിവസങ്ങളിൽ ഗുരുവായൂരിൽ നിന്ന് രാത്രി 9.25 നുപകരം രണ്ടു മണിക്കൂർ വൈകി രാത്രി 11.25 ന് മാത്രമേ പുറപ്പെടൂ.
നിയന്ത്രണമേർപ്പെടുത്തുന്ന ട്രെയിനുകൾ:
മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് 5, 12 ഒഴികെയുള്ള ദിവസങ്ങളിൽ കറുകുറ്റി, ചാലക്കുടി സെക്ഷനുകീഴിൽ 60 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും.
മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്ന് 5, 12 ഒഴികെയുള്ള ദിവസങ്ങളിൽ ആലുവയിൽ 40 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും.
നാലിനും 11നുമുള്ള ഭാവ്നഗർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് ആലുവയിൽ 140 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും.
ഏഴിനും 14നുമുള്ള ബിക്കാനീർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് ആലുവയിൽ 140 മിനിറ്റും പാറ്റ്ന-എറണാകുളം പ്രതിവാര എക്സ്പ്രസിന് അങ്കമാലിയിൽ 80 മിനിറ്റും നിയന്ത്രണമേർപ്പെടുത്തും.
എട്ടിനും 15നും ഉള്ള വെരാവൽ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിന് ആലുവയിൽ 130 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും.
ജൂണ്‍ മൂന്ന്, 10 ദിവസങ്ങളിൽ ഉള്ള ഓഖ-എറണാകുളം ദ്വൈവാര എക്സ്പ്രസിന് ആലുവയിൽ 130 മിനിറ്റും ഹൈദരാബാദ്-കൊച്ചുവേളി പ്രതിവാര എക്സ്പ്രസിന് അങ്കമാലിയിൽ 80 മിനിറ്റും ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിന് കറുകുറ്റിയിൽ 90 മിനിറ്റ് നിയന്ത്രണമേർപ്പെടുത്തും.