2018ൽ ഇന്ത്യയിലെ വാഹനപ്രേമികൾ ഏറെ കാത്തിരുന്ന ഹ്യുണ്ടായ് ക്രെറ്റ ഫേസ് ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി പുത്തൻ രൂപത്തിലും ഭാവത്തിലുമുള്ള ക്രെറ്റയുടെ ഫേസ് ലിഫ്റ്റ് മോഡലിന്റെ ടോപ് വേരിയന്റിൽ സണ്‍റൂഫ് ഉൾപ്പെടുത്തിയിട്ടുണ്ട്.
എക്സ്റ്റീരിയർ
പുതിയ ഗ്രിൽ ആണ് എടുത്തുപറയാവുന്ന മാറ്റം. ഹെഡ് ലാന്പുകളിലേക്കു കയറിനിൽക്കുന്ന വീതിയേറിയ ക്രോം ആവരണവും പുതിയ ഡിസൈനിലുള്ള ഹെഡ് ലാന്പുകളും ഒരുക്കിയിരിക്കുന്നതിനൊപ്പം ഡേ ടൈം റണ്ണിംഗ് ലാന്പുകളുടെ സ്ഥാനം പുതിയ ഡിസൈനിലുള്ള ബന്പറിൽ ക്രോം ഫിനിഷിംഗുള്ള ഫോഗ് ലാന്പുകളുടെയൊപ്പമാണ്. വശങ്ങളിലെ മാറ്റം 17 ഇഞ്ച് 5 സ്പോക് മെഷീൻ കട്ട് അലോയ് വീലുകളാണ്. റീ ഡിസൈൻഡ് ടെയിൽ ലൈറ്റുകൾ, റൂഫ് റെയിൽ എന്നിവയാണ് മറ്റു ഫീച്ചറുകൾ.
ഇന്റീരിയർ
മുൻഗാമിയെ അപേക്ഷിച്ച് ഇന്റീരിയറിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. എന്നാൽ, ഈ സെഗ്മെന്റിലുള്ള മറ്റു വാഹനങ്ങളോടു കിടപിടിക്കുന്ന വിധത്തിലാണ് ഡിസൈനിംഗ്. സീറ്റുകൾക്കു മുകളിലാണ് സണ്‍റൂഫിന്റെ സ്ഥാനം. എടുത്തുപറയാവുന്ന പ്രധാന ഫീച്ചറുകളിലൊന്നായ ഇത് ഈ സെഗ്മെന്റിൽ ആദ്യമാണ്.
സുഖകരമായ യാത്ര പ്രദാനംചെയ്യുന്ന വിധത്തിലാണ് ഇന്റീരിയർ . വീതിയേറിയ സീറ്റുകൾ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ എന്നിവയും പ്രത്യേകതകളാണ്.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
17.77 സെന്റിമീറ്റർ ടച്ച്സ്ക്രീൻ എവിഎൻ സിസ്റ്റം. ആർക്കമീസ് സൗണ്ട് മോഡ്, ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ കണക്ടിവിറ്റി, നാവിഗേഷൻ, വീഡിയോ പ്ലേയിംഗ് മോഡ് എന്നിവയുമുണ്ട്.
സ്മാർട്ട് കീ ബാൻഡ്
താക്കോൽ ഇല്ലാതെ വാഹനം തുറക്കാനും സ്റ്റാർട്ട് ചെയ്യാനുമുള്ള പുതുതലമുറ ഉപാധി. കൂടാതെ ബാൻഡ് കൈവശമുള്ള ആളുടെ സഞ്ചാരപാതയും നടക്കുന്പോൾ എത്ര കലോറി കുറഞ്ഞുവെന്നുമൊക്കെ മൊബൈലിലൂടെ കാണാൻ കഴിയും.
സുരക്ഷ
ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഹൈവ് ബോഡി ഷേപ്പ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കണ്ട്രോൾ, റിയർ പാർക്കിംഗ് അസിസ്റ്റ് സിസ്റ്റം, ഇലക്ടോക്രോമിക് മിറർ, ആറ് എയർബാഗുകൾ.
സഹായത്തിന് ഓട്ടോലിങ്ക്
വാഹനത്തിന്റെ ആരോഗ്യം, ഡ്രൈവിംഗ് പാറ്റേണ്‍, പാർക്കിംഗ് സഹായം, റോഡ് സൈഡ് അസിസ്റ്റൻസ് നേടാനുള്ള അവസരം, സർവീസ് റിക്വസ്റ്റ് എന്നിവയൊക്കെ ഒരുക്കുന്ന ഇന്ററാക്ടീവ് ടെക്നോളജി.
എൻജിൻ
1.6 ലിറ്റർ ഡുവൽ വിടിവിടി പെട്രോൾ എൻജിന് 123 പിഎസ് പവറും 1.4 ലിറ്റർ യു2 സിആർഡിഐ ഡീസൽ എൻജിന് 90 പിഎസ് പവറും 1.6 ലിറ്റർ യു2 വിജിടി സിആർഡിഐ എൻജിന് 128 പിഎസ് പവറുമാണുള്ളത്. മൂന്ന് എൻജിനുകൾക്കും 6 സ്പീഡ് ഓട്ടോമാറ്റിക്, മാന്വൽ ട്രാൻസ്മിഷൻ.
വില
പെട്രോൾ: 9.44-13.6 ലക്ഷം രൂപ
ഡീസൽ 1.4 ലിറ്റർ: 10-11.78 ലക്ഷം രൂപ
ഡീസൽ 1.6 ലിറ്റർ: 13.25-15.1 ലക്ഷം രൂപ
കടപ്പാട്: പോപ്പുലർ ഹ്യുണ്ടായ് മൊബൈൽ: 9895956565.
ഓട്ടോസ്പോട്ട്/ഐബി