ഞാൻ തുല്യതയിൽ വിശ്വസിക്കുന്നു, പക്ഷേ ഞാൻ ഫെമിനിസ്റ്റല്ല- കരീന കപൂറിന്റെ വാക്കുകളാണ് ഇത്. സോഷ്യൽ മീഡിയയിൽ ഈ ഒരു അഭിപ്രായത്തെ പലരും ട്രോളി തുടങ്ങിയിട്ടുണ്ട്.
നടി ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അർഥമെന്താണെന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പരിഹസിക്കുന്നത്. ഒരു ഫെമിനിസ്റ്റിന് നല്ല മനുഷ്യനാകാനോ ഭാര്യയാകാനോ കഴിയില്ലെന്നാണ് കരീനയുടെ പക്ഷം.