ആലിയയുമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം രണ്‍ബീർ കപൂർ. ഒരു അഭിമുഖത്തിലാണ് രണ്‍ബീർ തുറന്നുപറച്ചിൽ നടത്തിയത്. “തീർത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാൻ താത്പര്യമില്ല.
അതിന് അതിന്‍േറതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോൾ ഒഴുകുകയാണ്. അഭിനയിക്കുന്പോഴും ജീവിക്കുന്പോഴും ഞാൻ എന്താണ് സ്വപ്നം കാണുന്നത്, അതാണ് ആലിയ നൽകുന്നത്. ഞങ്ങൾക്കു രണ്ടു പേർക്കും ഇത് പുതിയ അനുഭവമാണ്’ രണ്‍ബീർ പറഞ്ഞു.
“പ്രണയത്തിലായിരിക്കുക എന്നത് വളരെ ആകാംക്ഷയുണർത്തുന്ന ഒരു കാര്യമാണ് എന്ന് രണ്‍ബീർ പറയുന്നു. ന്ധപുതിയ കൗതുകങ്ങൾ, പുതിയ വ്യക്തി, പുതിയ താളം, പഴയതെല്ലാം പുതിയതായി മാറുന്നു, കൂടുതൽ റൊമാന്റിക് ആകുന്നു. ഞാനിപ്പോൾ വളരെ ബാലൻസ്ഡ് ആണ്.
ബന്ധങ്ങൾക്ക് കൂടുതൽ മൂല്യം കൽപ്പിക്കുന്നു. മറ്റൊരാളുടെ വേദനയെ മുന്പത്തെക്കാൾ കൂടുതൽ മനസിലാക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്’. രണ്‍ബീർ അഭിമുഖത്തിൽ വ്യക്തമാക്കി.
സോനം കപൂറിന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ ഇരുവരും ഒന്നിച്ചെത്തിയത് വലിയ വാർത്തയായിരുന്നു. മാത്രമല്ല രണ്‍ബീറിനോട് തനിക്ക് ക്രഷ് ഉണ്ടെന്ന് ആലിയയും തുറന്നു സമ്മതിച്ചിരുന്നു.