ബോളിവുഡിലെ സൂപ്പർസുന്ദരി പ്രിയങ്ക ചോപ്ര പ്രണയത്തിലെന്ന് ഗോസിപ്പ്. അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ.
ബോളിവുഡ് കടന്ന് ഹോളിവുഡിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രിയങ്ക ഇപ്പോൾ. പ്രിയങ്കയേയും നിക് ജോനാസിനെയും ഒരുമിച്ച് പല വേദികളിലും കണ്ടുതുടങ്ങിയതോടെയാണ് ഇത്തരമൊരു ഗോസിപ്പ് വന്നിരിക്കുന്നത്.
പ്രിയങ്ക നിക് ജോനാസുമായി പ്രണയത്തിലാണ്. അവർ തമ്മിൽ നല്ല ചേർച്ചയുണ്ട്്. ഇരുവരും വളരെ അടുത്തിടപഴകുന്നു. 2017ൽ നടന്ന ഒരു പൊതുചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് ഇരുവരും ചിത്രങ്ങൾക്കായി പോസ് ചെയ്തു.
പ്രിയങ്കയുടെ ചിത്രങ്ങൾ നിക് സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ഇതോടെയാണ് ഇരുവരെയും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് -ഇങ്ങനെ പോകുന്നു ഗോസിപ്പുകൾ.
അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ ഗോസിപ്പിനെക്കുറിച്ച് പ്രിയങ്കയോട് ചോദിച്ചിരുന്നു. എന്നാൽ അതിനെ ചിരിച്ചു തള്ളുകയാണ് പ്രിയങ്ക ചെയ്തത്.
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നേക്കാൾ പത്തു വയസു കുറവുള്ള നിക്കിനെ പ്രണയിക്കുന്നതിൽ എതിർപ്പുമായി ഒരു വിഭാഗം ആളുകൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ പ്രണയത്തിനെന്ത് പ്രായം എന്നു പറഞ്ഞാണ് ഇവരുടെ ആരാധകർ വിമർശകരുടെ വായടപ്പിക്കുന്നത്.