ചാ​യ ഇ​നി ഡ്രോണിൽ പ​റ​ന്നു​വ​രും

ചൂ​​​ടു​​ചാ​​​യ പ​​​റ​​​ന്നു​​​വ​​​രു​​​ന്ന​​​തും കാ​​​ത്ത് ആ​​​ളു​​​ക​​​ൾ മാ​​​ന​​​ത്തു നോ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്ന കാ​​​ഴ്ച​​​യ്ക്കാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ല​​​ക്നോ സാ​​​ക്ഷ്യം വ​​​ഹി​​​ച്ച​​​ത്. ആ​​​ളു​​​ക​​​ളു​​​ടെ കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മി​​​ട്ടു ചൂ​​​ടാ​​​റും​​മു​​​ന്പേ ചാ​​​യ പ​​​റ​​​ന്നെ​​​ത്തു​​​ക​​​യും ചെ​​​യ്തു.

കാ​​​ണ്‍​പുർ ഐ​ഐ​ടി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന വി​​​ക്രംസിം​​​ഗ് നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന ടെ​​​ക് ഈ​​​ഗി​​​ൾ ഇ​​​ന്ന​​​വേ​​​ഷ​​​ൻ​​​സ് ആ​​​ണ് ചാ​​​യ​​​ക്കാ​​​ര​​​ൻ ഡ്രോ​​​ണി​​​നെ സൃ​​​ഷ്ടി​​​ച്ച​​​ത്.

ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​റ്റു ഭ​​​ക്ഷ​​​ണ​​സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ഡ്രോ​​​ണു​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ടെ​​​ങ്കി​​​ലും ഡ്രോ​​​ണു​​​പ​​​യോ​​​ഗി​​​ച്ചു ചാ​​​യ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത് ലോ​​​ക​​​ത്ത് ആ​​​ദ്യ​​മാ​​ണെ​​​ന്നു വി​​​ക്രം സിം​​​ഗ് പ​​​റ​​​ഞ്ഞു.​

Related posts