കുന്നംകുളം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും, സ്വർണാഭരണങ്ങളും, പണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ.
കോട്ടപടി പൊലിയത്ത് വീട്ടിൽ മോഹനൻ മകൻ സുധീഷ് (35) നെയാണ് കുന്നംകുളം എസിപി പി.വിശ്വംബരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്് ചെയ്തത്. ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുമായി ഇയാൾ പ്രണയം നടിക്കുകുയം തുടർന്ന് ശാരീരിക പീഡനം നടത്തുകയും, ഇവരിൽ നിന്ന് പണവും സ്വർണാഭരണവും വാങ്ങുകയും ചെയ്തു.
ഒരാഴ്ച മുൻപ് ഇയാൾ മറ്റൊരു വിവാഹം കഴിച്ചുവെന്നറിഞ്ഞതോടയാണ് താൻ ചതിക്കപെടുകയാണെന്ന് മനസിലായക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.