തരികിട എന്ന ടിവി പരിപാടിയിലൂടെ എത്തിയ ആളാണ് സാബു അബ്ദുസമദ് എന്ന തരികിട സാബു. സിനിമയിലും മറ്റു മുഖം കാണിച്ചിട്ടുണ്ടെങ്കിലും കലാഭവന്‍ മണിയുടെ മരണത്തിലൂടെയാണ് സാബു വിവാദ നായകനാകുന്നത്. മണിയുടെ മരണത്തില്‍ പോലീസ് ചോദ്യം ചെയ്തതോടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. പിന്നീട് മലയാളി വീട്ടമ്മയെ സോഷ്യല്‍മീഡിയയിലുടെ ലൈംഗികപരമായി അപമാനിച്ചതിനും ഇയാള്‍ക്ക് പണികിട്ടിയിരുന്നു.
ഇപ്പോഴിതാ വീണ്ടും സോഷ്യല്‍മീഡിയയിലുടെ സാബു തന്റെ തനിനിറം കാട്ടിയിരിക്കുന്നു. യുവമോര്‍ച്ച വനിതാ നേതാവ് ലസിത പാലക്കയ്‌ലിന് എതിരേ ലൈംഗിക ചുവയുള്ള പോസ്റ്റുകളാണ് ഇയാള്‍ പ്രചരിപ്പിക്കുന്നത്. വളരെ അശ്ലീലം നിറഞ്ഞ ഇയാളുടെ പോസ്റ്റുകള്‍ക്കെതിരേ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ലസിത പാലക്കല്‍, കുട്ടിയെ എന്റെ ജീവിത സഹി ആയി ഞാന്‍ കഷണിക്കുക ആണു. പ്ലീസ് അസ്‌കപ്റ്റ് മൈ റിക്വസ്റ്റ്, ഒരു ഹിന്ധുത്വ തീവ്രവാദിയും തള്ളി തരത്തുല്ല. സേഫ് ആയി പണി നടത്താം. (എനിക്ക് നാലു എണ്ണം വരെ ആകാം)” എന്നായിരുന്നു ഇയാളുടെ പോസ്റ്റ്.
ഇതിനെ തുടര്‍ന്ന് ലസിത അനുകൂലികള്‍ ഇയാളുടെ പോസ്റ്റില്‍ ശക്തമായ അസഭ്യ വര്‍ഷവുമായി ആക്രമണം നടത്തുകയാണ്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയതിന് രണ്ടു വര്‍ഷം മുന്‍പ് ഹൈദരാബാദ് സ്വദേശിനിയെ അപമാനിച്ച സംഭവത്തോടെ ഫേസ് ബുക്കില്‍ സാബു സജീവമല്ലായിരുന്നു.