ലിവര്‍പൂള്‍: ബ്രസീല്‍ പരിശീലകന് ടിറ്റെയ്ക്കും ആരാധകര്‍ക്കും ആശ്വസിക്കാം. ബ്രസീല്‍ ജയിച്ചു. ഇതോടൊപ്പം നെയ്മര്‍ ഗോളടിക്കുകയും ചെയ്തു. ലോകകപ്പിനു മുമ്പുള്ള അന്താരാഷ് ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളിനു ക്രൊയേഷ്യയെ തകര്‍ത്തു.
പരിക്കിനെത്തുടര്‍ന്നുള്ള മൂന്നു മാസത്തെ വിശ്രമത്തിനുശേഷം നെയ്മര്‍ ഇറങ്ങിയ ആദ്യ മത്സരമായിരുന്നു. ആദ്യ പകുതി ഗോള്‍രഹിതമായി. 69-ാം മിനിറ്റില്‍ ഫിലപ്പെ കുടിഞ്ഞോയുടെ പാസില്‍നിന്ന് നെയ്മര്‍ വലകുലുക്കി
. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ കസേമറിയുടെ ത്രൂബോളില്‍നിന്ന് റോബര്‍ട്ടോ ഫിര്‍മിനോ വിജയം ഉറപ്പിച്ച ഗോള്‍ നേടി. ലോകകപ്പില്‍ 17ന് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും മുമ്പ് അടുത്ത ഞായറാഴ്ച ഓസ്ട്രിയയുമായി ബ്രസീല്‍ സൗഹൃദ മത്സരത്തിനിറങ്ങും.