കൊച്ചി: കൊച്ചിയില്‍ ഒരു സമയത്ത് ശക്തമായിരുന്ന ന്യൂജെന്‍ റേവ് പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നതായി വിവരം. മദ്യവും മയക്കുമരുന്നും യഥേഷ്ടം ഒഴുകുന്ന ഇത്തരം പാര്‍ട്ടികളില്‍ ലഹരി മൂക്കുമ്പോള്‍ കൂടെ കിടക്കാന്‍ ആളെയും ഏര്‍പ്പാടാക്കിത്തരും.
പതിനായിരം വരെയുളള തുകയ്ക്ക് ആളെ കൊണ്ടുവരാനും കൊണ്ടുവിടാനും വാഹനം സഹിതം പാക്കേജുകളാണ് ഇത്തവണ വാര്‍ത്തയാകുന്നത്. ഡിസ്ക്കോ ലൈറ്റും കാതടപ്പിക്കുന്ന ഡിജെ സംഗീതവും കെമിക്കല്‍ ഡ്രഗ്ഗുകളുമെല്ലാം ചേര്‍ത്ത് ഫഌറ്റുകളും കൊച്ചിയിലെയും വാഗമണ്ണിലെയും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചാണ് ലഹരി പാര്‍ട്ടികള്‍.
പതിനായിരം രൂപയ്ക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ദിവസത്തിന്റെയും രണ്ടു ദിവസത്തിന്റെയും പാര്‍ട്ടിയില്‍ പങ്കെടുക്കാനാകും.
ഹോട്ടലുകളില്‍ നടന്നിരുന്ന പാര്‍ട്ടി പോലീസിന്റെ നിരന്തരമായ ഇടപെടലില്‍ നേരിട്ട തടസ്സം മൂലം ഫഌറ്റുകളിലേക്കും വീടുകളിലേക്കും മാറിയിരിക്കുകയാണ്. ഐടി പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കാക്കനാട്ട് ആഴ്ചാവസാനം നടന്ന ഇത്തരം ചില പാര്‍ട്ടികള്‍ പോലീസിന്റെ നിരീക്ഷണത്തിലായിട്ടുണ്ട്.
വ്യാഴാഴ്ച ഇവിടേയ്ക്ക് കൊണ്ടു വന്ന ഒരു ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചതോടെയാണ് പോലീസ് ഇത്തരം പാര്‍ട്ടികളെ കുറിച്ച് അന്വേഷിച്ചത്. പാര്‍ട്ടിക്കായി ലഹരി എത്തിച്ച മാഫിയാ സംഘങ്ങള്‍ക്കിടയിലെ ഇടനിലക്കാരനെ പോലീസ് പൊക്കി.
വാട്സ് ആപ്പിലൂടെയാണ് പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ക്കുന്നത്. ഈ വിവരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വാട്സ് ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താണ് പോലീസിന്റെ പദ്ധതി.
ഹോട്ടലില്‍ നടന്നിരുന്ന പാര്‍ട്ടികളില്‍ പോലീസ് നിരീക്ഷണം ശക്തമായതോടെയാണ് ഫഌറ്റുകളിലേക്കും വീടുകളിലേക്കും മാറിയിരിക്കുന്നത്. ആളുകളുടെ എണ്ണം കുറച്ചും മുറികള്‍ സൗണ്ട് പ്രൂഫാക്കിയുമാണ് പാര്‍ട്ടികള്‍. ആവശ്യക്കാരെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരികയും കൊണ്ടു പോകുകയും ചെയ്യാന്‍ വാഹനങ്ങളുമായാണ് പാക്കേജുകള്‍.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവിന്യാസങ്ങളും കാതടപ്പിക്കുന്ന ഡി ജെ സംഗീതവും ഡ്രഗ്ഗ് ഉപയോഗിക്കാനുള്ള സൗകര്യവുമെല്ലാം ഒരുക്കിയാണ് റേവ് പാര്‍ട്ടികള്‍. ഇതിന് പുറമേ കൊച്ചിയിലെയും വാഗമണ്ണിലെയും ചില റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ലഹരി ഉപയോഗിക്കന്ന സ്ത്രീകള്‍ ഒത്തുകൂടി ഹോട്ടലിലെ തന്നെ മറ്റൊരു മുറിയെടുത്ത് റേവ് പാര്‍ട്ടികള്‍ ഒരുക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്.
മാര്‍ച്ചില്‍ ന്യൂജെന്‍ ലഹരിമരുന്നുമായി പോലീസ് ഒരു യുവതിയടക്കം മൂന്ന് പേരെ പൊക്കിയിരുന്നു. ഇവരുടെ താമസ സ്ഥലത്ത് ഡിജെ മുറികള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് റേവ് പാര്‍ട്ടികള്‍ സജീവമാണെന്ന് പോലീസിന് മനസിലായത്.