ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ പാ​മ്പി​ന​ങ്ങ​ള്‍ 297 ആ​യി! നീ​ല​ഗി​രി ജൈ​വ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും പു​തി​യ ഇ​നം പാ​മ്പി​നെ ക​ണ്ടെ​ത്തി; പേ​ര് “യൂ​റോ​പെ​ൽ​റ്റി​സ് ഭൂ​പ​തി’

ചെ​റു​പു​ഴ(കണ്ണൂർ): നീ​ല​ഗി​രി ജൈ​വ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും പു​തി​യ ഇ​നം പാ​മ്പി​നെ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ചെ​റു​പു​ഴ ചൂ​ര​പ്പ​ട​വി​ലെ ഡോ.​ജി​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​വേ​ഷ​ണ​സം​ഘ​മാ​ണ് പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ നീ​ല​ഗി​രി ബ​യോ​സ്ഫി​യ​ർ റി​സ​ർ​വി​ന്‍റെ ഭാ​ഗ​മാ​യ ആ​ന​ക്ക​ട്ടി മ​ല​നി​ര​യി​ൽ​നി​ന്ന് പു​തി​യ ഇ​നം പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ പാ​മ്പി​ന​ങ്ങ​ള്‍ 297 ആ​യി.

കോ​യ​മ്പ​ത്തൂ​ർ സ​ലിം അ​ലി സെ​ന്‍റ​ർ ഫോ​ർ ഓ​ർ​ണി​ത്തോ​ള​ജി ആ​ൻ​ഡ് നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി​യി​ലെ (SACON) ഗ​വേ​ഷ​ക​നാ​യ ഡോ. ​ജി​ൻ​സും ല​ണ്ട​ൺ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ലെ ഗ​വേ​ഷ​ക​രാ​യ ഡോ. ​ഡേ​വി​ഡ്, ഫി​ലി​പ്പ് എ​ന്നി​വ​രും ചേ​ർ​ന്നു​ള്ള ഈ ​പു​തി​യ ക​ണ്ടെ​ത്ത​ൽ രാ​ജ്യാ​ന്ത​ര ശാ​സ്ത്ര​മാ​സി​ക​യാ​യ സൂ​ടാ​ക്സ​യു​ടെ പു​തി​യ ല​ക്ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ലോ​ക​ത്തി​ൽ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലും മാ​ത്രം ക​ണ്ടു​വ​രു​ന്ന “യൂ​റോ​പെ​ൽ​റ്റി​ഡെ’ (Uropeltidae) കു​ടും​ബ​ത്തി​ൽ​പ്പെ​ടു​ന്ന ഈ ​പാ​മ്പി​ന് “യൂ​റോ​പെ​ൽ​റ്റി​സ് ഭൂ​പ​തി’ എ​ന്നാ​ണു നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും മ​ണ്ണി​ന​ടി​യി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ന്ന ഈ ​വി​ഭാ​ഗം പാ​മ്പു​ക​ൾ കൂ​ടു​ത​ലും മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണു വെ​ളി​യി​ൽ വ​രു​ന്ന​ത്.

ത​ന്‍റെ ഗ​വേ​ഷ​ണ ഗു​രു​നാ​ഥ​നും അ​ഗ​സ്ത്യ​മ​ല​യി​ല്‍ ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​ന​ത്തി​നി​ട​യി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ്ര​ശ​സ്ത ഉ​ര​ഗ ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​എ​സ്. ഭൂ​പ​തി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​മാ​യാ​ണ് ഈ ​പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്നു ഡോ. ​ജി​ന്‍​സ് പ​റ​ഞ്ഞു.

അ​ഗ​സ്ത്യ​മ​ല​യി​ലെ ഉ​ര​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്ത് പി​എ​ച്ച്ഡി പൂ​ര്‍​ത്തി​യാ​ക്കി​യ ജി​ൻ​സ് ചൂ​ര​പ്പ​ട​വി​ലെ വ​ല്ല​നാ​ട്ട് ജെ​യിം​സ്- റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ്രാ​പ്പോ​യി​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍, തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ജി​ന്‍​സ് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

പി​ന്നീ​ടു​ള്ള പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​വു​മൊ​ക്കെ കേ​ര​ള​ത്തി​നു പു​റ​ത്താ​യി​രു​ന്നു. ഗ​വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ണ്ട​നി​ല്‍ പോ​യി പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​വും ജി​ന്‍​സി​നു ല​ഭി​ച്ചു. ചെ​റു​പ്പം മു​ത​ല്‍ ജീ​വ​ശാ​സ്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ല്‍ ഏ​റെ ത​ത്പ​ര​നാ​യി​രു​ന്നു ജി​ന്‍​സ്. ഇ​തു ത​ന്നെ​യാ​ണ് ജി​ന്‍​സി​നെ ഉ​ര​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു ഗ​വേ​ഷ​ണം ന​ട​ത്താ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. പു​തി​യ ഇ​നം പാ​മ്പി​നെ ക​ണ്ടെ​ത്തു​ന്ന​തി​നേ​ക്കാ​ള്‍ പ്ര​യാ​സ​മാ​ണ് ഇ​തു പു​തി​യ ഇ​ന​മാ​ണെ​ന്നു തെ​ളി​യി​ക്കാ​നെ​ന്നു ജി​ൻ​സ് പ​റ​യു​ന്നു.

അ​തി​നു ചി​ല​പ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ളു​ടെ സ​മ​യ​മെ​ടു​ക്കും. ഇ​ന്ത്യ​യി​ലെ 297 ാമ​ത് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യു​ടെ മ​ല​യോ​ര ഗ്രാ​മ​ത്തി​ല്‍​നി​ന്നു​ള്ള ഗ​വേ​ഷ​ക​നാ​ണെ​ന്ന​തും ഇ​ത് ഉ​ര​ഗ ഗ​വേ​ഷ​ണ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ​തി​ലും ചൂ​ര​പ്പ​ട​വ് എ​ന്ന കൊ​ച്ചു​ഗ്രാ​മ​ത്തി​ന് അ​ഭി​മാ​നി​ക്കാം. നാ​ട്ടി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജി​ന്‍​സി​നെ വി​വി​ധ ച​ട​ങ്ങു​ക​ളി​ല്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.

Related posts