സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് നിർമാണത്തിന് വേഗതയേറും; ആ​റി​ന് ഹൈ​പ​വ​ർ ക​മ്മി​റ്റി

തൃ​ശൂ​ർ: പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണം കി​ഫ്ബി​യി​ൽ പെ​ടു​ത്തി​യ​തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത​യേ​റും. സം​സ്ഥാ​ന​ത്തെ 1371 കോ​ടി​യു​ടെ കി​ഫ്ബി പ​ദ്ധ​തി​ക​ളി​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി തോ​മ​സ് ഐ​സ​ക് വ്യ​ക്ത​മാ​ക്കി.

സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന് 113.29 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​റി​ന് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഹൈ​പ​വ​ർ ക​മ്മി​റ്റി ചേ​ർ​ന്ന് തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തും.

ഒ​ന്നാം ഘ​ട്ടം 160 കോ​ടി​യു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തീ​ക​രി​ക്കു​ക. ആ​ദ്യ​ഘ​ട്ടം 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ 10.29 കോ​ടി കൈ​മാ​റി. കി​ഫ്ബി​യി​ൽ നി​ന്ന് 113.29 കോ​ടി ല​ഭി​ച്ച​തോ​ടെ പ​ണി വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും.

ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തൃ​ശൂ​ർ മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് സം​ഹ​വാ​ല​ൻ കു​ര​ങ്ങ്, പ​ക്ഷി​ക​ൾ, ക​രി​ങ്കു​ര​ങ്ങ്, കാ​ട്ടു​പോ​ത്ത്, മി​ഥു​ൻ എ​ന്നി​വ​യെ മാ​റ്റാം. 336 ഏ​ക്ക​റി​ലാ​ണ് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് നി​ർ​മി​ക്കു​ന്ന​ത്.

ഇ​വി​ടെ മൃ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​ദി​നം എ​ട്ടു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി നാ​ല് കു​ഴ​ൽ കി​ണ​റു​ക​ൾ കു​ഴി​ച്ചി​ട്ടും വെ​ള്ളം ല​ഭി​ച്ചി​ല്ല. ക്വാ​ർ​ട്ടേ​ഴ്സി​ൽ കു​ഴി​ച്ച കു​ഴ​ൽ​ക്കി​ണ​റി​ൽ മാ​ത്ര​മാ​ണ് വെ​ള്ള​മു​ള്ള​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​തോ​ടെ തൃ​ശൂ​രി​ലെ മൃ​ഗ​ശാ​ല​യി​ൽ ക​ഴി​യു​ന്ന മൃ​ഗ​ങ്ങ​ൾ​ക്ക് പു​ത്തൂ​രി​ലേ​ക്ക്് എ​ത്താ​നു​ള്ള കാ​ല​താ​മ​സം ഇ​ല്ലാ​താ​കും.

Related posts