സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് തെ​ന്മല അ​ണ​ക്കെ​ട്ടി​ല്‍ മ​ത്സ്യോ​ത്പാ​ദ​നം ന​ട​ത്തും: മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കുളത്തൂപ്പുഴ: മ​ത്സ്യോ​ത്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കു​ള​ത്തൂ​പ്പു​ഴ മ​ത്സ്യ വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സാ​ധ്യ​മാ​യ എ​ല്ലാ​യി​ട​ത്തും മ​ത്സ്യോ​ത്പാ​ദ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ​യും സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ആ​ദി​വാ​സി​ക​ള്‍​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ന​ല്‍​കാ​നാ​കും. കു​ള​ത്തൂ​പ്പു​ഴ ഹാ​ച്ച​റി​യി​ല്‍ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന മ​ത്സ്യ​വി​ത്താ​കും അ​ണ​ക്കെ​ട്ടി​ല്‍ ല​ഭ്യ​മാ​ക്കു​ക.

മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ട് ഗു​ണ​നി​ല​വാ​ര​മു​ള്ള 12 കോ​ടി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കു​ള​ത്തൂ​പ്പു​ഴ ഹാ​ച്ച​റി​യി​ല്‍ മാ​ത്രം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഒ​രു കോ​ടി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും. ഉ​ത്പാ​ദ​ന വ​ര്‍​ധ​ന​വി​നൊ​പ്പം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും ക​ഴി​യും.

ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ശു​വ​ണ്ടി മേ​ഖ​ല​യി​ല്‍ സ്വ​യം പ​ര്യാ​പ്ത​ത നേ​ടാ​ന്‍ ശ്ര​മം ന​ട​ത്തും. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ ഭൂ​മി ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ക​ശു​മാ​വ് കൃ​ഷി വ്യാ​പ​നം ഉ​റ​പ്പാ​ക്കും. തു​ട​ക്കം​കു​റി​ച്ച പ​ദ്ധ​തി​ക​ളെ​ല്ലാം സ​ര്‍​ക്കാ​രി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ ദു​രി​തം നേ​രി​ടു​ന്ന​വ​ര്‍​ക്കെ​ല്ലാം സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യ വ​നം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു പ​റ​ഞ്ഞു. വീ​ട് പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് 10 ല​ക്ഷം രൂ​പ വ​രെ ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ റേ​ഷ​നും വി​ത​ര​ണം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി. ​ലൈ​ലാ​ബീ​വി, റെ​ജി ഉ​മ്മ​ന്‍, ജി. ​സി​ന്ധു, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​ടി. സു​രേ​ഷ് കു​മാ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, മ​ത്സ്യ ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts