തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്കു വിടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ആരെങ്കിലും പ്രത്യേക നിർദേശം നൽകിയതായി അറിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ആലുവ റൂറൽ എസ്പിയായിരുന്ന എ.വി ജോർജിന്റെ നിർദേശ പ്രകാരമാണോ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ വാസുദേവന്റെ വീടാക്രമിച്ച കേസിൽ ശ്രീജിത്ത് ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.