ന്യൂഡൽഹി: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലെ യുവനേതാക്കൾ ഉന്നയിച്ചിരിക്കുന്ന വിമർശനങ്ങൾക്കു മറുപടിയുമായി പി.ജെ.കുര്യൻ രംഗത്ത്. താൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ലെന്നും എന്തിനാണ് യുവ എംഎൽഎമാർ തന്റെ മേൽ കുതിര കയറുന്നതെന്നുമാണ് കുര്യന്റെ ചോദ്യം. യുവ എംഎൽഎമാരുടെ വീടുകളിലെ പ്രായമായവരോട് അവർ ഇങ്ങനെയാണോ പെരുമാറുന്നതെന്നും മൂന്നുവട്ടം രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പി.ജെ.കുര്യൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
താൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും തനിക്ക് പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എംഎൽഎമാർ തന്റെ മേൽ കുതിര കയറുന്നത്? അവർക്കു പാർട്ടി നേതൃത്വത്തോടു പറഞ്ഞ് ഇഷ്ടമുള്ളവർക്കു സീറ്റ് കൊടുപ്പിക്കാമല്ലോ? താൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ ഇവരൊക്കെ സംസാരിക്കുന്നത് തനിക്കു മനസിലാവുന്നില്ല.
ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എംഎൽഎമാരൊക്കെ 25 -28 വയസ്സിൽ എംഎൽഎമാർ ആയവരാണ്. താൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി മെന്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോടു സീറ്റ് ചോദിച്ചില്ല.
താൻ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയിൽത്തന്നെ അഞ്ച് തവണ പാർട്ടി എനിക്കു സീറ്റ് നൽകി, അഞ്ച് തവണയും താൻ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റാക്കി മാറ്റാൻ കഴിഞ്ഞതായും കുര്യന് ഫേസ്ബുക്ക് കുറിപ്പില്‍ അവകാശപ്പെടുന്നു.
പാർട്ടിയിലെ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അത്ര വലിയ ന്ധപ്രഗത്ഭനല്ലെങ്കിലും’ ചുമതലകൾ സത്യസന്ധമായി നിറവേറ്റിയിട്ടുണ്ട്. താൻ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാൻ തനിക്ക് സന്തോഷമേയുള്ളൂ എന്നും പി.ജെ.കുര്യൻ പറഞ്ഞു.
താൻ വിദ്യാർഥിയായിരുന്ന കാലത്ത് കേരളമൊട്ടാകെ കഐസ് യുവും യൂത്ത് കോണ്‍ഗ്രസും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണെന്നും രാജ്യസഭയിൽ ന്ധവൃദ്ധ·ാർന്ധ പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായതെന്നും പി.ജെ.കുര്യൻ ചോദിക്കുന്നു.